![]() |
| മിട്ടികൂള്‍ |
ഇവ നല്ലതല്ലെന്നറിയുമെങ്കിലും അവ ഒഴിവാക്കാന്‍ നമുക്ക് കഴിയുന്നില്ല
എ.സി വേണ്ടെന്ന് വെക്കാം, പക്ഷെ ഫ്രിഡ്ജ് ഇല്ലാതെ എങ്ങിനെ ജീവിക്കും എന്ന് ചോദിക്കുന്നവരാണ് കൂടുതല്‍
അല്‍പം പച്ചക്കറി കൂടുതല്‍ വാങ്ങിയാല്‍, ഇത്തിരി തണുത്ത വെള്ളം കുടിക്കണമെന്ന് തോന്നിയാല്‍.... ഫ്രിഡ്ജ് ഇല്ലാതെ പറ്റുമോ?
സംഗതി ശരിയാണ്
അന്തരീക്ഷത്തെ ദ്രോഹിക്കാതെ വൈദ്യുതി ചെലവില്ലാതെ അത്തരം സൌകര്യങ്ങള്‍ കിട്ടുമെങ്കില്‍ ഫ്രിഡ്ജ് ഒഴിവാക്കാന്‍ നിങ്ങള്‍ ഒരുക്കമാണോ?
എങ്കില്‍ പ്രജാപതിയെ പരിചയപ്പെടുക. ശാസ്ത്ര പണ്ഡിതനായ പഴയ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുല്‍ കലാം 'യഥാര്‍ഥ ശാസ്ത്രജ്ഞന്‍' എന്ന് വിശേഷിപ്പിച്ച മന്‍സുഖ് ബായ് പ്രജാപതി ഗുജറാത്തിലെ ഒരു കരകൌശല പണിക്കാരനാണ്. വൈദ്യുതി ആവശ്യമില്ലാത്ത മിട്ടികൂള്‍ എന്ന സുന്ദരന്‍ റഫ്രിജറേറ്ററിന്റെ നിര്‍മാതാവാണ് അദ്ദേഹം. പേര് സൂചിപ്പിക്കുന്നതു പോലെ മിട്ടി (മണ്ണ്) ഉപയോഗിച്ചാണ് ഈ റഫ്രിജറേറ്റര്‍ നിര്‍മിച്ചിരിക്കുന്നത്. - ശുദ്ധവും ഉള്ളം തണുപ്പിക്കുന്നതുമായ വെള്ളം തരുന്ന മണ്‍കൂജകളായിരുന്നല്ലോ നമ്മുടെ ആദ്യത്തെ ഫ്രിഡ്ജ്.
മിട്ടീ കൂളില്‍ പഴവും പച്ചക്കറികളും എട്ടുദിവസവും പാല്‍ ഒരു ദിവസവും കേടുകൂടാതെ സൂക്ഷിച്ചുവെക്കാനാവും. ഇതിന്റെ മുകള്‍ ഭാഗത്ത് വെള്ളം സൂക്ഷിക്കാന്‍ സംവിധാനമുണ്ട്.
2500 രൂപയാണ് വില.
പത്താംക്ലാസ് തോറ്റ് പഠിത്തം നിര്‍ത്തിയ ഈ ശാസ്ത്രജ്ഞന്‍ പ്രകൃതിക്ക് അനുയോജ്യമായതും ജനങ്ങള്‍ക്ക് താങ്ങാനാവുന്നതുമായ ഉല്‍പന്നങ്ങളുടെ നിര്‍മാണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
![]() |
| പ്രഷര്കുക്കര് |
ഗുജറാത്ത്, മുംബൈ, പൂനെ, ദല്‍ഹി എന്നിവിടങ്ങളില്‍ മാത്രമേ ഇപ്പോഴിത് വാങ്ങാന്‍ കിട്ടൂ. പ്രജാപതിയോട് കാര്യങ്ങള്‍ തിരക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് info@mitticool. in എന്ന വിലാസത്തിലോ 09825177249 എന്ന നമ്പറിലോ ബന്ധപ്പെടാം.
കത്തയക്കാനുള്ള വിലാസം
Mansukhbhai Prajapati
R.K. NAGAR WANKANER 363622 Dist. RAJKOT
(GUJ) INDIA

