![]() |
അമല്‍ നീരദിന്റെ അന്‍വര്‍ സിനിമയില്‍ പൃഥിരാജ് |
സത്യം എന്നും അമല്‍നീരദിന്റെ സിനിമ പോലെയാണ്-എന്നുവെച്ചാല്‍ കോപ്പിയടി എന്നല്ല, പക്കാ സ്ലോ മോഷന്‍..........
ഹിന്ദുഛായയുള്ള മുസ്ലിം പുരുഷന് എന്നൊരു ഞെട്ടിപ്പിക്കുന്ന മനോഹാരിതയുള്ള കഥയെഴുതിയിട്ടുണ്ട് ഇന്ദുമേനോന്-മാലേഗാവിലും അജ്മീരിലും മക്കാ മസ്ജിദിലും
മരണപ്പൊട്ടീരുകള്‍ നടക്കുന്നതിന് വളരെമുമ്പായിരുന്നു അത്. ബോംബ് പൊട്ടിയതിനു പിന്നാലെ മാലേഗാവിലെയും ഹൈദരാബാദിലെയുമെല്ലാം കുണ്ടനിടവഴികളില്‍ കബാബ് കഴിച്ചും കബടി കളിച്ചും നടന്ന ചെക്കന്മാരെ മുഴുവന്‍ തൂക്കിയെടുത്തു കൊണ്ടുപോയി ഗരുഡന് തൂക്കം നടത്തി പോലീസ്.ഞങ്ങള്‍ നിരപരാധിയാണ് എന്ന് ബോംബുപൊട്ടുന്നതിനേക്കാള്‍ വലിയ ഒച്ചയില്‍ കരഞ്ഞുവിളിച്ചെങ്കിലും ആ 'ഭീകരരുടെ' വാക്കുകള്‍ ആരും ചെവിയിലെടുത്തില്ല. എന്‍.ഡി.ടി.വിയിലിരുന്ന് നീരാറാഡിയക്ക് വേണ്ടി ചമ്മന്തിയരക്കുന്ന കൊച്ചമ്മ മുതല്‍ ഇന്ത്യാവിഷന്റെ ചിലവില്‍ പത്രങ്ങളുടെ ജാതി സെന്‍സസെടുക്കുന്ന വാരാന്ത്യക്കാരന്‍ വക്കീലുവരെ ഈ തെമ്മാടികളെ ചീത്തവിളിച്ചു. പലസ്തീനില്‍ ഇസ്രയേല്‍ ചെയ്യുന്നത് പോലെ ചെയ്താലേ ഈ കാക്കാന്മാര് പാഠം പഠിക്കൂ എന്ന് പല്ലു ഞെരിച്ചു. ദേശസ്നേഹത്തിന്റെ ഹോള്‍സെയില്‍ വ്യാപാരികളായ കാവിപ്പട ആവുംവിധമെല്ലാം വിഷം തുപ്പി. ഈ സമുദായത്തെ വേട്ടയാടരുതേ എന്ന് പറയാന്‍ അധികം കവികളൊന്നും ഉണ്ടായില്ല. ധൈര്യപ്പെട്ട് വന്ന മഹേഷ് ഭട്ട് മുതല്‍ മണമ്പൂര്‍ രാജന്‍ബാബു വരെയുള്ളവരെ നാടിനെ ഒറ്റുകൊടുക്കുന്ന നെറികെട്ടവരുടെ പട്ടികയില്‍ പെടുത്തി നാണംകെടുത്തി. നാട്ടിലെ കാക്കാമാരാവട്ടെ പുലര്‍ച്ചെ കിട്ടുന്ന പത്രങ്ങളില്‍ വരുന്ന പുലയാട്ട് പേടിച്ച് സുബഹിക്ക് പോലും പോവാതെയായി. നാലാള് കൂടുന്നിടത്തെല്ലാം അപരാധ ബോധം മൂത്ത് തലതാഴ്ത്തി നടക്കുന്ന വര്‍ഗമായി മാറി അവര്‍.
പത്രലേഖകര്‍ അവരുടെ മനസില്‍ തോന്നുന്ന സ്ഥലങ്ങളിലെല്ലാം ഭീകരാക്രമണങ്ങളുണ്ടാക്കി. കാണുന്ന താടിക്കാരെയെല്ലാം പിടിച്ച് കൊടുംഭീകരരാക്കി. മുട്ടിനു താഴെ ഇറക്കമുള്ള ജുബ്ബകള്‍ ഇടാന്‍ ആളില്ലാതെ കടകളില്‍ കെട്ടിപ്പഴകി. കുര്‍താ പൈജാമ ഇട്ടുനടന്നവരെ നാട്ടുകാര്‍ വളഞ്ഞുവെച്ച് കയ്യോടെ പോലീസിലേല്‍പ്പിച്ചു. ന്യൂനപക്ഷ ഭീകരതയെപ്പറ്റിയുള്ള മുഴുനീള പരമ്പരകളുമായി പത്രങ്ങളും കവര്‍സ്റ്റോറികളുമായി വാരികകളും അരങ്ങ് കൊഴുപ്പിച്ചു. ഗ്രാമീണ കേരളത്തിന്റെ ചലചിത്രകാരന് എന്നൊക്കെ വിശേഷിപ്പിക്കുന്ന സത്യന് അന്തിക്കാടുപോലും സിനിമകളില്‍ ഇല്ലാത്ത കലാപങ്ങള്‍ കുത്തിത്തിരുകി മലയാളി മനസില്‍ വിഷം കലക്കി. ഇംഗ്ലീഷ് സിനിമകളുടെ മിമിക്രി ഒരു കലയാക്കി മാറ്റിയ (കോപ്പിയടി എന്നാണ് ഇവിടെ ഉദ്ദേശിച്ചത്) പുതുതലമുറ സംവിധായകന് അമല്‍ നീരദ് ഒരു മുസ്ലിം വിരുദ്ധ ഇംഗ്ലീഷ് സിനിമയെ വേരോടെ പിഴുതെടുത്ത് മലയാള മണ്ണില്‍ നട്ട് ഭീകരതാ വിരുദ്ധ സാംസ്കാരിക റാലിയിലെ ദീപശിഖാ വാഹകനായി.
അന്തമറ്റ പീഡനങ്ങള്‍ക്കും ചീത്തവിളികള്‍ക്കും തല്ലിച്ചതപ്പുകള്‍ക്കുമൊടുവില്‍ സത്യം പുറത്തുവരുന്നു. അമല്‍ നീരദിന്റെ സിനിമയില്‍ വയസായ തടവുപുള്ളിക്ക് വെള്ളം കൊടുക്കുന്ന, അയാളുടെ ചോറുതട്ടിയിടുന്നവരുമായി തല്ലുകൂടുന്ന അന്‍വറിനെപ്പോലെ ഹൈദരാബാദ് ജയിലിലെ സഹതടവുകാരനായിരുന്ന അസീമാനന്ദ സ്വാമിക്ക് വെള്ളവും കഞ്ഞിയും വിളമ്പിക്കൊടുക്കുന്നു കലീം എന്ന ചെറുപ്പക്കാരന്.-മനസാ വാചാ കര്‍മണാ അറിഞ്ഞിട്ടില്ലാത്ത ബോംബ് സ്ഫോടനത്തില്‍ പ്രതിചേര്‍ക്കപ്പെട്ട് തടവറയിലാക്കപ്പെട്ടവന്‍. അവന്റെ നന്മ കണ്ട് മനസലിഞ്ഞ് സ്വാമി വെളിപ്പെടുത്തുന്നു ബോംബിന്റെ യഥാര്‍ഥ ഉറവിടമേതെന്ന്. മുസ്ലിംഛായയുള്ള ഹിന്ദുത്വഭീകരര്‍! ഭീകരന്മാരുടെ താടിയും തൊപ്പിയുമെല്ലാം വെപ്പായിരുന്നു. സ്വാതന്ത്യ്രത്തിനു മുന്‍പേ ഇന്ത്യയില്‍ കലാപങ്ങള്‍ക്ക് തീ കൊളുത്തിയ, രാഷ്ട്രപിതാവിന്റെ ജീവനെടുത്ത, ബാബറിപ്പള്ളി തല്ലിപ്പൊളിച്ച, ബോംബെ നഗരം ചുട്ടെരിച്ച, ഭ്രൂണത്തെ ശൂലത്തില്‍ കുത്തിയെടുത്ത അതേ ബുദ്ധികേന്ദ്രങ്ങളായിരുന്നു ഈ സ്ഫോടനങ്ങള്‍ക്ക് പിന്നിലെന്ന്.
ഒരുപാട് ചെറുപ്പക്കാര്‍ തല്ലുകൊണ്ടത് (ചെറുപ്പക്കാര്‍ മാത്രമോ എഴുന്നേറ്റ് നടക്കാന്‍ വയ്ക്കാത്ത പടുവൃദ്ധന്‍മാരെപ്പോലും ഭീകരവാദികള്‍ എന്ന് വിളിച്ച് ഇടിച്ചുപിഴിഞ്ഞു) മിച്ചം. അവരുടെ കുടുംബങ്ങള്‍ പേടിയുടെ പെരുമഴയില്‍ കുത്തിയൊലിച്ചുപോയത് മിച്ചം. അവരുടെ നഷ്ടപ്പെട്ട ഇന്നലെകളെ ആരു മടക്കി നല്‍കും? സകല അഴിമതികളും കള്ളത്തരങ്ങളും പുറത്തുകൊണ്ടുവരുന്ന പുലികള്‍ എന്ന് വീമ്പടിച്ച് നടക്കുന്ന പത്രക്കാര് അവരെഴുതിപ്പിടിപ്പിച്ച മാപ്പര്‍ഹിക്കാത്ത വിദ്വേഷ കഥകള്‍ തെറ്റായിരുന്നു എന്ന് സമ്മതിക്കാന്‍ ആര്‍ജവം കാണിക്കുമോ?
കൊച്ചിയില്‍ തമ്പടിച്ചിരിക്കുന്ന മുസ്ലിം ഭീകരസംഘത്തെപ്പറ്റി സിനിമ പിടിച്ച് മലയാളിയുടെ ഖല്ബില് സംശയത്തിന്റെയും വെറുപ്പിന്റെയും തീ പടര്‍ത്തിയ അമല്‍ നീരദ് അസിമാനന്ദ് എന്നപേരില്‍ സിനിമയെടുക്കാന്‍ ധൈര്യം കാണിക്കുമോ?
നടക്കുന്ന കാര്യമല്ല അതൊന്നും- വേണ്ട, സമ്മതിച്ചു. പക്ഷെ നാളെ നാട്ടിലൊരു പടക്കമേറുണ്ടായാല്‍ അതിന്റെ പേരിലും ഈ നിരപരാധികളുടെ അടിവയറ്റിലേക്ക് മുട്ടുകാല് കയറ്റില്ലെന്ന് ഉറപ്പുനല്‍കാനെങ്കിലും ആരെങ്കിലുമുണ്ടോ ഈ ജനാധിപത്യ രാഷ്ട്രത്തില്‍?
ബോംബ് വെച്ച് തകര്‍ത്ത് നാട് കുട്ടിച്ചോറാക്കി മുതലെടുക്കാന്‍ ഒരുമ്പിട്ടിറങ്ങിയവര്‍ ഒന്നോര്‍ക്കുക:
പൊട്ടുന്നത് പച്ചബോംബായാലും കാവിബോംബായാലും ചുമന്നബോംബായാലും മരിക്കുന്നത് മനുഷ്യരാണ്, അവരുടെ രക്തത്തിന് ഒരേ നിറമാണ്
ഞങ്ങളുടെ മനസ്സില്‍ക്കിടന്ന് വീര്‍പ്പുമുട്ടിയത് മുഴുവന്‍ പറഞ്ഞു..
ReplyDeleteഒരു വല്യ സല്യൂട്ട്!!
നരനായാല് പോരാ, നായരായി ജനിക്കണം. (പുനത്തില്‍ കുഞ്ഞബ്ദുള്ള)
ReplyDeletewe are wiping boys .
എങ്കിലും ആത്മ നൊമ്പരം ഏറ്റു പറഞ്ഞപ്പോള്‍ എന്തോ ഒന്ന് ഇറക്കി വെച്ചപോലെ..
ആരും ഒന്നും എഴുതില്ല മോനെ.. എല്ലാവരും തിരക്കിലാണ്. മുസ്ലിം വിരുദ്ധ പൊതു മനസ്സിനെ സുഖിപ്പിക്കുന്ന എന്തെങ്കിലും ഒക്കെ വരും എന്നു കരുതി കാത്തിരിക്കുകയാണ്. അതു വരെ നമുക്ക് പരസ്പരം സംങ്കടം പറഞ്ഞിരിക്കാം
ReplyDeleteഎല്ലാം കഴിഞ്ഞ് പതിവായി നഞ്ഞ് കലക്കുന്നവന്‍ പിടിയിലായെങ്കിലും അവര്‍ നേടേണ്ടതെല്ലാം നേടിക്കഴിഞ്ഞു. ഒരു സമുദായത്തെ അന്യവല്ക്കരിക്കാനും സത്വ വല്ക്കരിക്കാനും സാധിച്ചതിന്റെ നിര്‍വൃതിയില്‍ തന്നെയാണവര്‍. മാധ്യമങ്ങളുടെ ഭീകരതക്കെതിരായ ജാഗ്രത കണ്ട് ചിലര്‍ പുളകം കൊണ്ടിരുന്നു. അവസാനം കള്ളന്റെ ജാതി പുറത്തായപ്പോള്‍ മൗനം പാലിക്കുന്നതില്‍ അവര്‍ കാണിക്കുന്ന മെയ് വഴക്കം അസാധ്യം തന്നെ. ഭീകരതയോ ആളുകളുടെ ജീവന് നഷ്ടപ്പെടുന്നതോ രാജ്യത്തിന്റെ അരക്ഷിതാവസ്ഥയോ കുഞ്ഞുങ്ങളുടെ അനാഥത്വമോ ഒന്നുമായിരുന്നില്ല അവരുടെ പ്രശ്നം. മുസ്്ലിം ചോരക്കായുള്ള അവരുടെ അത്യാര്‍ത്തി ഒന്നു മാത്രമായിരുന്നു. ഭീകരര്‍ ആരെന്നു തിരിച്ചറിയുമ്പോള്‍ അവര്‍ക്കു മിണ്ടാട്ടമില്ലാത്തതും അതു കൊണ്ട് തന്നെയാണ്.
ReplyDeleteസുഹ്ര്ത്തെ വാക്കുകള്‍ക്ക് ആയുതങ്ങലെക്കാള് മൂര്‍ച്ചയുണ്ട്.
ReplyDeleteninde thiricharivulkalkk munpil...
ReplyDeletethiricharivum nanmayum nashttamaaayi, theruvil valicheriya petta oru thalamurayile eee kanniyude hridayam niragha pranaamam........
.............................by Mauj
സുഹ്ര്ത്തെ ആരാണ് തെരുവില്‍ വലിചെരിയപ്പെട്ടത്
ReplyDeleteനന്മ വറ്റാത്ത മനുഷ്യർ നമുക്കിടയിൽ നിന്നും നിശ്ശേഷം പോയിട്ടില്ല എന്ന് ഈ പോസ്റ്റിലൂടെ തിരിച്ചറിയുന്നു...
ReplyDeletetheevravaadhikale chuttu kolluka....
ReplyDeleteഇത്തരമൊരു പൊളിച്ചെഴുത്ത് അനിവാര്യമായ സന്ദര്‍ഭത്തില്‍തന്നെയാണ് കുടിവെള്ളത്തിന്റെ ഇടപെടല്‍ ഉണ്ടായതെന്നതില്‍ തര്‍ക്കമില്ല....
ReplyDeleteഅതിനു സാദിച്ചു കൊള്ളണമെന്നില്ല.............!
ReplyDeleteസത്യം എന്നും അമല്‍നീരദിന്റെ സിനിമ പോലെയാണ്-എന്നുവെച്ചാല്‍ കോപ്പിയടി എന്നല്ല, പക്കാ സ്ലോ മോഷന്‍
ReplyDeleteഅതാണു സത്യം!
അവരിപ്പോള്‍ തീവ്രവാദവിരുദ്ധകാംപയിനിലാണ്.
ReplyDeleteദേശസ്നേഹം വാരിക്കോരിയൊഴിക്കുന്നുണ്ട് കവലകളില്‍. ലജ്ജയില്ലാത്ത വര്ഗ്ഗംതന്നെ.
very good all the things that u said may be correct but if u are a responsible secularist u must keep silence
ReplyDeleteഅമൽ നീരദ് എത്ര തങ്കപ്പെട്ട മനുഷ്യനാണന്നറിയുമോ..?
ReplyDeleteസി.ആർ.ഓമനകുട്ടൻ സാറിന്റെ മകന്മാത്രമല്ല.മാർക്സിസ്റ്റും കൂടിയാണ്.
nallathu
ReplyDeleteനോക്കൂ, നേരു തുറന്നു പറയാന്‍ ഭയമാണ് നമുക്ക്
ReplyDeleteപതിനാറ് കമന്റില്‍ ആറും അനോണിമസ്!
മെയ്ഫ്ലവര്‍, കുഞ്ഞൂസ്, സബി ബാവ പെണ്മയുടെ ധീരതക്ക് അഭിവാദ്യങ്ങള്‍
ABOODYAYA,സലാഹ്, ദീപക്, അനീസ് അഹമ്മദ്, മലയാളി എഡിറ്റര്‍, ചാര്‍വാകന്‍
അഭിപ്രായങ്ങള്‍ക്ക് നന്ദി
ഇനിയും ഒരു കലാപവും ഭീകരാക്രമണവും ഭൂമിയിലുണ്ടാവരുതേ എന്ന് പ്രാര്‍ഥിക്കാം
പ്രാര്‍ഥനക്ക് ബോംബുകളെക്കാള്‍ ശക്തിയുണ്ടല്ലോ
നമ്മുടെ പ്രിയപ്പെട്ട രാജ്യത്തു വംശീയവും വര്‍ഗീയവുമായി സങ്ങര്ഷങ്ങള്‍ ഉണ്ടാക്കേണ്ടതും നില നിര്തെണ്ടതും ആയുധം വില്പന ജീവിത മാര്‍ഗമാക്കിയ അമേരിക്ക, ഇസ്രയേല്‍, തുടങ്ങിയ രാജ്യങ്ങളുടെ താല്പര്യമാണ്. ലോകത്തിലെ തിങ്ക് ടാങ്കുകളെയും റിസര്‍ച്ച് സ്ഥാപനങ്ങളെയും കുറിച്ച് University of Pennsylvania നടത്തിയ ഒരു പഠനത്തില്‍ ഇന്ത്യയില്‍ 422 ഇത്തരം അന്ഗീകൃത സ്ഥാപനങ്ങള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. ഇക്കാര്യത്തില്‍ ഇന്ത്യ , അമേരിക്കയുടെ തൊട്ടു പിന്നില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ്. ഇന്ത്യയില്‍ പ്രവര്തിക്കുന്നവയില്‍ 63 എണ്ണവും സൈനിക സുരക്ഷ , വിദേശ കാര്യം എന്നിവ ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു എന്നതാണ് ശ്രദ്ധിക്കേണ്ട വസ്തുത. ഉദാഹരണമായി, ഇന്ത്യയിലെ പ്രശസ്ത terrorism expert ആയി മാധ്യമങ്ങള്‍ പുകഴ്ത്തുന്ന ബി രാമന് നടത്തുന്ന observer research foundation ആയുധ കച്ചവടത്തിന് രംഗം പാകമാക്കുന്ന പ്രധാനപ്പെട്ട ഒരു തിങ്ക് ടാന്ക് ആണ്.. പല അടുത്തൂണ്‍ പറ്റിയ ഉയര്‍ന്ന സൈനിക, പോലീസ്, വിദേശ കാര്യ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പിന്നീട് ജോലി കണ്ടെത്തുന്നത് ഇവയിലോ ഇത്തരം മേഖലയിലോ ആണ്. ഇതിനു സാമ്പത്തിക സഹായം വരുന്നത് ആയുധ നിര്‍മാണ കമ്പനി കളില്‍ നിന്നും. തീവ്ര ദേശീയത പുലര്‍ത്തുന്ന ഹിന്ദുത്വ വാദികളില്‍ ഒരു വിഭാഗത്തെ ആയുധ കച്ചവടക്കാര്‍ കൂടെ നിര്‍ത്തുമ്പോള്‍ തന്നെ വിമതര്‍ക്ക് ആയുധങ്ങള്‍ നല്കി സങ്ങര്ഷം വളര്‍ത്തുകയും ചെയ്യുന്നു. ഇത്തരം സങ്ങര്‍ഷങ്ങളില്‍ അവര്‍ ലക്ഷ്യമിടുന്നത് സര്‍കാര്‍ തലത്തില്‍ വാങ്ങിയെക്കാവുന്ന കോടികള്‍ വിലമതിക്കുന്ന കച്ചവടത്തെയാണ്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ ഭരണകൂടം ജന സുരക്ഷയെക്കള്‍ പ്രാധാന്യം നല്‍കുന്നത് സൈനികസ്വഭാവമുള്ള ദേശീയതക്കാനു.. ജനങ്ങളുടെ ക്ഷേമത്തിലൂടെ മാത്രമേ സ്ഥായിയായ രാജ്യ സുരക്ഷ സാധ്യമാകൂ എന്ന് ഭരണകൂടം മനസ്സിലാക്കാന്‍ വൈകുന്നിടത്തോളം നമ്മുടെ വികസനവും സമാധാനവും ഒരു മരീചിക ആയി നില കൊള്ളും
ReplyDeleteമനുഷ്യൻ എന്നും മനുഷ്യത്വം എന്നുമൊക്കെയുള്ള എന്തോ ചില വിളിപ്പേരുകളുള്ളതുകൊണ്ടാണല്ലോ ഇരുകാലികൾ നാൽക്കാലികളേക്കാൾ കേമന്മാരായി അറിയപ്പെടുന്നത്. പക്ഷെ, സ്വന്തം സുഖത്തിന്( ഏതു തരത്തിലുമുള്ള സുഖവുമാവാം, വെറും അശ്ലീല കമന്റ് മുതൽ ഏതറ്റം വരെയും പോകാവുന്ന ഒന്ന്) വേണ്ടി മാത്രം മറ്റൊരു ജീവനെ നശിപ്പിക്കുകയും(കൊലപാതകം മാത്രമല്ല, ആത്മാഭിമാനം തുലച്ച് ജീവച്ഛവമാക്കുന്നതു വരെ)അതിനായി പല വിധ ന്യായീകരണങ്ങൾ നടത്തുകയും ചെയ്യുന്ന ഒരേയൊരു ജീവി മനുഷ്യൻ മാത്രമാണ്.
ReplyDeleteപോസ്റ്റ് വളരെ നന്നായി.
ഈ പോസ്റ്റിനിടയില്‍ നന്മ കാണുന്നവരുണ്ടാവാം..പക്ഷേ അതു മുസ്ലീമിന്റെ രക്തമാണോ ഹിന്ദുവിന്റെ രക്തമാണോ എന്നു ചികയുന്നതിലെ അപകടം കാണാതിരിക്കാനാവില്ല..
ReplyDeleteമനുഷ്യന് മനുഷ്യനെ നേരിടുന്ന, ചതിക്കുന്ന ഏതൊരു കര്‍മ്മവും അപലപിക്കപെടേണ്ടതാണ്.അത് മദനിയുടെ പ്രവൃത്തി ആയാലും..അദ്വാനിയുടെ രഥമുരുട്ടലായാലും...ചെങ്കൊടികളുടെ പക പോക്കലായാലും...
ജയിക്കേണ്ടത് മനുഷ്യത്വമാണ്!..ഒരു പക്ഷേ ഇന്ത്യയിലെ ചിലയിടങ്ങളില്‍ മുസ്ലീം സമുദായത്തിന് ഉപദ്രവമേറ്റിട്ടുണ്ടാകാം..എങ്കിലും കേരളം പോലുള്ള ഇടങ്ങളില്‍ അവര്‍ ഏതൊരു മുസ്ലീം രാജ്യത്തേക്കാളും സ്വതന്ത്രരായി തന്നെയാണ് കഴിയുന്നത് എന്നതില്‍ സംശയമൊന്നുമില്ല...
അനാവശ്യമായ ചിന്തകള്‍..ഇതു സ്പര്‍ദ്ധ വളര്‍ത്താനേ ഉപകരിക്കൂ...കഷ്ടം!
അനാവശ്യമായ ചിന്തകള്‍..ഇതു സ്പര്‍ദ്ധ വളര്‍ത്താനേ ഉപകരിക്കൂ...കഷ്ടം!
ReplyDeleteഒരുപാടെന്തൊക്കെയോ എണ്റ്റെ മനസ്സിലും കിടക്കുന്നു. പക്ഷേ, തുറന്നെഴുത്തിന് ഈ പേരൊരു ബാധ്യതയാണ്; ഞാനുമൊരു മുസ്ളിം തീവ്രവാദിയാണ്.... !!!
ReplyDeleteഞങ്ങള്‍ക്കു വേണ്ടിയുള്ള ഈ തുറന്നെഴുത്തിന് ഹൃദയം നിറഞ്ഞ നന്ദി.... !!!!
'ഞാനുമൊരു മുസ്ളിം തീവ്രവാദിയാണ്' എന്ന മേല്പറഞ്ഞ പരാമര്‍ശം പലരെയും വേദനിപ്പിച്ചു. പലരും അതു തുറന്നു പറയുകയും ചെയ്തു. ഇവിടെ പ്രതികരിക്കാന്‍ ഞാന്‍ പറഞ്ഞപ്പോള്‍ , അതിന് താല്പര്യമില്ലെന്ന്.
ReplyDeleteഅതുകൊണ്ട് ഞാന്‍ ഇവിടെത്തന്നെ വ്യക്തമാക്കുകയാണ്. 'ഞാനുമൊറു മുസ്ളിം തീവ്രവാദിയാണ്' എന്നു പറഞ്ഞത് എണ്റ്റെ പേര് മുജീബ് എന്നായതുകൊണ്ടു മാത്രമാണ്.
അഞ്ചു മാസങ്ങള്‍ക്കു മുമ്പ് ഓര്‍ക്കുട്ടില്‍, തൊപ്പി വച്ച ഒരു ഫോട്ടോ ഇട്ടാപ്പോള്‍, ഒരു പെണ്‍കുട്ടി (എണ്റ്റെ സുഹൃത്ത്) പ്രതികരിച്ചത് "ഇക്കയും തീവ്രവാദിയായോ" എന്നാണ്..!!
ഒരിക്കല്‍ , മനസ്സിനു വല്ലാത്ത ഒറ്റപ്പെടല്‍ തോന്നിയപ്പോള്‍ പള്ളിയില്‍ പോയി. നമസ്കാരം കഴിഞ്ഞിറങ്ങിയപ്പോള്‍ ഒരു സുഹൃത്തിണ്റ്റെ നമ്പരില്‍ നിന്നും അഞ്ചു മിസ്ഡ് കോള്‍സ്. തിരിച്ചു വിളിച്ച ഉടനെ തന്നെ ഞാന്‍ പറഞ്ഞു "ഡാ, പള്ളിയിലായിരുന്നു".
"ഇന്നു വെള്ളിയാഴ്ച അല്ലല്ലോ, അതോ നീ വല്ല ജിഹാദും ചെയ്യാന്‍ പോകുന്നോ?" എന്നു വീണ്ടും ചോദിച്ചപ്പോള്‍, ഞാന്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്?
നീ എന്താ അങ്ങനെ ചോദിച്ചത് എന്നോ, അതെന്താ അളിയാ നീ അങ്ങനെ പറഞ്ഞത് എന്നോ ചോദിച്ചാല്‍ തീര്‍ന്നു....ഉറപ്പിച്ചു...മൂന്നു തരം.
തീവ്രവാദി തന്നെ.... !!!
തെറ്റിദ്ധരിച്ചവര്‍ ക്ഷമിക്കുക. മേല്പറഞ്ഞ പരാമര്‍ശം പിന് വലിക്കാതെ തന്നെ ഞാന്‍ നിങ്ങളോട് ക്ഷമ ചോദിക്കുന്നു.
കഷ്ടം !!!
ReplyDeleteമുസ്ലിം -ഹിന്ദു- ക്രിസ്ത്യന്‍ ...
എന്തായാലും എല്ലാവര്ക്കും വേണ്ടി വാദിക്കാന്‍ ആളുണ്ട് ...
നിങ്ങള്‍ക്കൊന്നും നാണമില്ലേ ..
സൌഹൃദ കൂട്ടായ്മ ആണുപോലും ....
കഷ്ടം !!!
നിങ്ങളില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല സുഹൃത്തേ.. നിങ്ങള്‍ ഈ ചെയ്തത് മഹത്തായ ഒരു കാര്യം ഒന്നും അല്ല . മറിച്ചു ദേശത്തെ മുസ്ലിം യുവ ജനതയ്ക്ക് മനസ്സില്‍ ദേഷ്യവും പകയും വര്‍ധിപ്പിക്കാന്‍ ഏറ്റവും സഹായകമായ ഒന്നാണ്. ദയവു ചെയ്തു പോസ്റ്റ് പിന്‍വലിക്കുക.
ReplyDelete