Friday, July 30, 2010

നവാസ് നിസാറിന് ജീവിതസഖിയെ വേണം (ഇതൊരു വിവാഹാലോചനയല്ല)


കുടിവെള്ളം ഗ്രൂപ്പ് വഴി കല്യാണാലോചനകള്‍ കൈമാറണമെന്ന് ചില ഗ്രൂപ്പ് അംഗങ്ങള്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് ഇതേക്കുറിച്ച് നമ്മള്‍ ചര്‍ച്ച നടത്തുകയും കല്യാണം കഴിപ്പിക്കല്‍ ഒരു പൊല്ലാപ്പ് പരിപാടിയാണെന്നും അത്തരം വയ്യാവേലികള്‍ എടുത്ത് തലയില്‍ വെക്കേണ്ടതില്ല എന്നുമായിരുന്നു ഭൂരിഭാഗം അംഗങ്ങളുടെയും നിര്‍ദേശം. അതേ തുടര്‍ന്ന് അക്കാര്യം വേണ്ടെന്ന് വെക്കുകയും ചെയ്തു. പക്ഷെ പ്രിയ സുഹൃത്തുക്കളുടെ നിര്‍ദേശത്തെ മറികടന്ന് ഒരു വിവാഹാലോചന കുടിവെള്ളം വഴി കൈമാറാന്‍ നമ്മള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.
അത് വടകര സ്വദേശി നവാസ് നിസാറിനുവേണ്ടിയാണ്. ന്യൂദല്‍ഹിയിലെ ദയാല്‍സിംഗ് കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനാണ് നവാസ് നിസാര്‍ (26).നവാസ് നിസാറിന് ജീവിത പങ്കാളിയെത്തേടിക്കൊണ്ടുള്ള ഇ മെയില്‍ കണ്ടപ്പോഴാണ് ഇദ്ദേഹത്തെക്കുറിച്ച് അറിയണമെന്ന ആഗ്രഹമുണ്ടായത്. ഇത്ര മനോഹരമായ ഒരു ജീവിതത്തെക്കുറിച്ചാണ് അന്വേഷിക്കുന്നത് എന്ന് അപ്പോള്‍ മാത്രമാണറിഞ്ഞത്. ജന്‍മനാ കാഴ്ചയില്ലാത്ത അദ്ദേഹം പക്ഷെ കാഴ്ചയുള്ളവരേക്കാള്‍ വ്യക്തമായി ലോകത്തെ കാണുന്നു. തെളിമയോടെ, തിളക്കത്തോടെ നാളെയിലേക്ക് നീങ്ങുന്നു. എന്തൊരാത്മ വിശ്വാസമാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക്.സഞ്ചാരവും സൌഹൃദവും ഏറെ ഇഷ്ടപ്പെടുന്ന നവാസ് കേരള മുസ്ലിം രാഷ്ട്രീയത്തിന്റെ ചരിത്രപുസ്തകം എഴുതാനുള്ള തയ്യാറെടുപ്പിലാണ്. നവാസിന്റെയും പിതാവിന്റെയും ഫോണ്‍ നമ്പറുകള്‍ ഇവിടെ ചേര്‍ക്കുന്നു. വിവാഹാലോചനകള്‍ക്ക് മാത്രമായല്ല -ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള ഒരു സുഹൃത്തിനെക്കൊതിക്കുന്നവരെല്ലാം തീര്‍ച്ചയായും പരിചയപ്പെട്ടിരിക്കേണ്ടയാളാണ് നവാസ്.
ഓ, ഇതുപോലെ എത്രയോ പേര്‍ നാട്ടിലുണ്ട് എന്നാണോ മനസില്‍?
നവാസുമായി jaihoon TV നടത്തിയ ഒരു അഭിമുഖം കാണുംവരെ കുടിവെള്ളം സുഹൃത്തുക്കളില്‍ ചിലരും അതുതന്നെയാണ് പറഞ്ഞത് ആ അഭിമുഖം ഒന്ന് കാണുമല്ലോ?

ചന്ദ്രിക പത്രത്തിന്റെ ഞായറാഴ്ച പതിപ്പില്‍ അദ്ദേഹത്തെക്കുറിച്ചു വന്ന ഫീച്ചറും  ചേര്‍ക്കുന്നു
നവാസിന് ഇനിയും വിജയങ്ങളും മുന്നേറ്റങ്ങളുമുണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു, നിങ്ങളും ചേരുക....  നവാസിന്റെ പിതാവ് നിസാറിന്റെ ഫോണ്‍ നമ്പര്‍:9846811603
നവാസിന്റെ ഫോണ്‍ നമ്പര്‍:09968399889
Email: navaznizar@gmail.com

4 comments:

  1. ഈ പോസ്റ്റിലെ കമന്റ് ഓപ്ഷന്‍ അബദ്ധത്തില്‍ അടഞ്ഞുപോയിരുന്നു, പലരും ഇക്കാര്യം പരാതി പറഞ്ഞു
    വേണമെന്ന് വെച്ച് ചെയ്തതല്ല. ക്ഷമിക്കുക, സഹകരിക്കുക

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. നവാസ് നിസാറിന്‍റെ will power ന്‍റെ മുമ്പില്‍ നമ്മളെല്ലാം തോറ്റുപോകുന്നു.
    അവനു ഇണയായും തുണയായും അത്രയും നല്ല മനസ്സുള്ള ഒരു കുട്ടിയെ കിട്ടട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.(ആമീന്‍)

    ReplyDelete
  4. Navaz is NIzar is no more
    passed away today
    May Allah forgive.........

    ReplyDelete