Thursday, August 5, 2010

കൊള്ളാലോ ഈ മിട്ടീകൂള്‍

മിട്ടികൂള്‍
                       എ.സിയും റഫ്രിഡ്ജറേറ്ററും അന്തരീക്ഷത്തിന് വരുത്തുന്ന പ്രശ്നത്തെക്കുറിച്ച് അറിയാത്തവര്‍ ചുരുക്കം.
ഇവ നല്ലതല്ലെന്നറിയുമെങ്കിലും അവ ഒഴിവാക്കാന്‍ നമുക്ക് കഴിയുന്നില്ല
എ.സി വേണ്ടെന്ന് വെക്കാം, പക്ഷെ ഫ്രിഡ്ജ് ഇല്ലാതെ എങ്ങിനെ ജീവിക്കും എന്ന് ചോദിക്കുന്നവരാണ് കൂടുതല്‍
അല്‍പം പച്ചക്കറി കൂടുതല്‍ വാങ്ങിയാല്‍, ഇത്തിരി തണുത്ത വെള്ളം കുടിക്കണമെന്ന് തോന്നിയാല്‍....  ഫ്രിഡ്ജ് ഇല്ലാതെ പറ്റുമോ?
സംഗതി ശരിയാണ്
അന്തരീക്ഷത്തെ ദ്രോഹിക്കാതെ വൈദ്യുതി ചെലവില്ലാതെ അത്തരം സൌകര്യങ്ങള്‍ കിട്ടുമെങ്കില്‍ ഫ്രിഡ്ജ് ഒഴിവാക്കാന്‍ നിങ്ങള്‍ ഒരുക്കമാണോ?
എങ്കില്‍ പ്രജാപതിയെ പരിചയപ്പെടുക. ശാസ്ത്ര പണ്ഡിതനായ പഴയ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുല്‍ കലാം 'യഥാര്‍ഥ ശാസ്ത്രജ്ഞന്‍' എന്ന് വിശേഷിപ്പിച്ച മന്‍സുഖ് ബായ് പ്രജാപതി ഗുജറാത്തിലെ ഒരു കരകൌശല പണിക്കാരനാണ്. വൈദ്യുതി ആവശ്യമില്ലാത്ത മിട്ടികൂള്‍ എന്ന സുന്ദരന്‍ റഫ്രിജറേറ്ററിന്റെ നിര്‍മാതാവാണ് അദ്ദേഹം. പേര് സൂചിപ്പിക്കുന്നതു പോലെ മിട്ടി (മണ്ണ്) ഉപയോഗിച്ചാണ്  ഈ റഫ്രിജറേറ്റര്‍ നിര്‍മിച്ചിരിക്കുന്നത്. - ശുദ്ധവും ഉള്ളം തണുപ്പിക്കുന്നതുമായ വെള്ളം തരുന്ന മണ്‍കൂജകളായിരുന്നല്ലോ നമ്മുടെ ആദ്യത്തെ ഫ്രിഡ്ജ്.
മിട്ടീ കൂളില്‍ പഴവും പച്ചക്കറികളും എട്ടുദിവസവും പാല്‍ ഒരു ദിവസവും കേടുകൂടാതെ സൂക്ഷിച്ചുവെക്കാനാവും. ഇതിന്റെ മുകള്‍ ഭാഗത്ത് വെള്ളം സൂക്ഷിക്കാന്‍ സംവിധാനമുണ്ട്.
2500 രൂപയാണ് വില.
പത്താംക്ലാസ് തോറ്റ് പഠിത്തം നിര്‍ത്തിയ ഈ ശാസ്ത്രജ്ഞന്‍ പ്രകൃതിക്ക് അനുയോജ്യമായതും ജനങ്ങള്‍ക്ക് താങ്ങാനാവുന്നതുമായ ഉല്‍പന്നങ്ങളുടെ നിര്‍മാണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 

പ്രഷര്‍കുക്കര്
              മണ്ണുപയോഗിച്ച് പ്രഷര്‍കുക്കര്‍, വാട്ടര്‍ ഫില്‍റ്റര്‍, നോണ്‍സ്റ്റിക് തവ എന്നിവയും തയ്യാറാക്കിയിട്ടുണ്ട്. ഒരു നോണ്‍സ്റ്റിക് തവ വേണമെന്ന് സ്വന്തം ഭാര്യ ആഗ്രഹം പറഞ്ഞപ്പോള്‍ വാങ്ങിനല്‍കാന്‍ പണമില്ലാഞ്ഞതിനെത്തുടര്‍ന്നാണ് മണ്ണുപയോഗിച്ച് സ്വന്തമായൊന്ന് ഉണ്ടാക്കി നോക്കാന്‍ തീരുമാനിച്ചത്. സംഗതി സൂപ്പര്‍ ഹിറ്റായി. നാടന്‍ അറിവുകള്‍ സമര്‍പ്പണ ബുദ്ധിയോടെ ഉപയോഗപ്പെടുത്തി ഇത്തരം സംരംഭങ്ങള്‍ നമുക്കും തുടക്കമിടാവുന്നതേയുള്ളു.
ഗുജറാത്ത്, മുംബൈ, പൂനെ, ദല്‍ഹി എന്നിവിടങ്ങളില്‍ മാത്രമേ ഇപ്പോഴിത് വാങ്ങാന്‍ കിട്ടൂ. പ്രജാപതിയോട് കാര്യങ്ങള്‍ തിരക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് info@mitticool. in എന്ന വിലാസത്തിലോ 09825177249 എന്ന നമ്പറിലോ ബന്ധപ്പെടാം.
കത്തയക്കാനുള്ള വിലാസം
Mansukhbhai Prajapati
R.K. NAGAR WANKANER 363622 Dist. RAJKOT
(GUJ) INDIA

8 comments:

 1. കണ്ടില്ലെ,കമന്റെഴുതാന്‍ പോലും ആളെ കിട്ടുന്നില്ല!.നമ്മുടെ ആളുകള്‍ക്ക് ഇതൊന്നും ശ്രദ്ധിക്കാന്‍ മനസ്സു വരാഞ്ഞിട്ടാണൊ?.ഇവിടെ ആരെങ്കിലും ഇതിന്റെ നിര്‍മ്മാണം തുടങ്ങിയാല്‍ നന്നായിരുന്നു.

  ReplyDelete
 2. അതെ അതെ ഇക്ക പറഞ്ഞത് കറക്റ്റ് ...നന്ദി ഈ ലിങ്ക് അയച്ചു തന്നു ഈ വിവരം അറിയിച്ചതില്‍ ...നല്ല അറിവ് ...

  ReplyDelete
 3. ഇനിയും ഇത്തരം അറിവുകളുമായി വരിക.നന്ദി.

  ReplyDelete
 4. Delhiyil evideya ithu kittuka ennu aarkkenkilum ariyumo? aarkkum ariyillenkil, i'll mail him and ask

  ReplyDelete
 5. @Dr Haroon Ashraf: ദല്‍ഹിയില്‍ നടക്കുന്ന വ്യാപാരമേളകളില്‍ ഇദ്ദേഹം മിക്കപ്പോഴും പങ്കെടുക്കാറുണ്ട്. ദല്‍ഹിയിലേക്ക് അയച്ചുകൊടുക്കാനും സംവിധാനമുണ്ട് എന്നറിയുന്നു

  മുഹമ്മദ് കുട്ടിക്ക, ആദില, മെയ്ഫ്ലവര്‍ സന്ദര്‍ശനത്തിനും കമന്റിനും നന്ദി

  ReplyDelete
 6. കമന്‍റെഴുതാന്‍ പോലും ആളെ കിട്ടുന്നില്ലാ എന്ന് മുഹമ്മദ്കുട്ടിക്ക പരാധി പറയുന്നു. പിന്നയുണ്ടോ ആളുകള്‍ ഇതിന്‍റെ നിര്‍മാണം തുടങ്ങുന്നു.

  ഏതായാലും നല്ല വിവരങ്ങള്‍ക്ക് നന്ദി. :)

  ReplyDelete
 7. സ്വാഗതാര്‍ഹമായൊരു വിവരം. പ്രചാപതിയുടെ ഈ ഉപകരണങ്ങള്‍ ഉപയോഗിച്ചവരാരെങ്കിലും വായനക്കാരുടെ കൂട്ടത്തിലുണ്ടെങ്കില്‍, തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണെങ്കില്‍ വലിയ ഉപകാരമായിരുന്നു. കേവലം തീയറികള്‍ക്കൊന്നും ചെയ്യാനാവില്ലല്ലോ.

  ReplyDelete
 8. Nalla Vivarangal. Ivide aadyamanu. Ithu pole ulla cheriya reethiyil ulla kandu pidithangalekkurichu munpu vayichirunnu. Ithupolullathine sherikku promote cheyyan aalillathe pokunnu. The govt bodies can take some initiatives to promote these things, like the smoke-less burners etc. Thanks a lot!!

  ReplyDelete