![]() |
പേങ്ങാട്ടിരി മുണ്ടന്‍ |
പത്തുരൂപാ ധര്‍മം കൊടുക്കുന്ന മുതലാളിയെ നമ്മള് ദീനദയാലൂ എന്ന് വാഴ്ത്തും,
അങ്ങിനെയെങ്കില്‍ പത്ത് തലമുറകള്‍ക്ക് തണല്‍ വിരിച്ച ഒരു മനുഷ്യനെ എന്തുവിളിച്ചാല്‍ മതിയാവും?
ഇക്കാലത്ത് ഒരു മരം നട്ടാല്‍ വലിയ വാര്‍ത്തയാണ്. പത്രങ്ങളില്‍ ഫോട്ടോ വരും, ചാനലുകളില്‍ ലൈവായി കാണിക്കും. ചിലപ്പോള്‍ മികച്ച വൃക്ഷസ്നേഹിക്കുള്ള വീരപ്പന് മെമ്മോറിയല്‍ അവാര്‍ഡും കിട്ടും.
മരം നടലും ഭൂമിക്ക് കുടപിടിക്കലുമൊക്കെ അല്പന്മാര് പ്രചാരവേലയാക്കുന്നതിന് വര്‍ഷങ്ങള്‍ക്ക്
മുന്‍പ് നടന്നുപോയ വഴികളിലെല്ലാം
തണല്‍ മരം നട്ട ഒരു വൃദ്ധനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.
പേര് : മുണ്ടന്‍
വയസ്: 90
നാട് :പേങ്ങാട്ടിരി
സമ്പത്തുകാലത്ത് തൈ പത്ത് വെച്ചാല്‍ ആപത്ത് കാലത്ത് കാ പത്ത് തിന്നാം എന്ന പഴഞ്ചൊല്ല് കേട്ടിട്ടൊന്നുമല്ല
ഈ പഴമക്കാരന്‍ മരം നടാനിറങ്ങിയത്
സമ്പത്തുകാലം എന്നൊന്ന് ഈ മനുഷ്യന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുതന്നെയില്ല
ചെറുപ്പം മുതല്‍ വല്ലവരുടെയും തൊടികളില്‍ കൂലിപ്പണിയെടുത്താണ് ഇദ്ദേഹം കുടുംബം പോറ്റിയിരുന്നത്
ഒഴിവുകിട്ടുന്ന നേരങ്ങളില്‍ നാടുനീളെ നടന്ന് മരം നട്ടു.
അങ്ങിനെ പാലക്കാടന്‍ ഗ്രാമങ്ങളുടെ പാതയോരങ്ങളിലെല്ലാം
മുണ്ടേട്ടന് നട്ട മരങ്ങള്‍ വളര്‍ന്ന് പന്തലിച്ചു, ഒരുപാടൊരുപാട് പേര്‍ക്ക് തണലായി
ഇപ്പോള്‍ തീരെ വയസായി, വയ്യാതെയായി
മരിക്കുന്നതിന് മുന്‍പ് എന്തെങ്കിലും ആഗ്രഹമുണ്ടോ എന്ന് ചോദിക്കുന്ന
സുഹൃത്തുക്കളോട് ഇദ്ദേഹം പറയുന്ന മറുപടിയാണ് കേള്‍ക്കേണ്ടത്
കുറച്ചു മരങ്ങള്‍ കൂടി നടണമെന്ന്!
ജീവിതം സമ്പാദിച്ചുകൂട്ടാനുള്ളതല്ലെന്നും സഹജീവികള്‍ക്ക് വെളിച്ചവും തണലും പകരാനുള്ളതാണെന്നും വിശ്വസിച്ച ഈ മനുഷ്യന്
ഇപ്പോള്‍ വാര്‍ധക്യത്തിന്റെ രോഗപീഡകളിലാണ്. ഭാര്യക്കും തീരെ സുഖമില്ല. ഒരുമകന് തളര്‍വാതം വന്ന് കിടപ്പിലാണ്.
വൈദ്യുതി ബില്‍ അടക്കാന്‍ വകയില്ലാതെ വന്നപ്പോള്‍ കെ.എസ്.ഇ.ബിക്കാര് വന്ന് ഫ്യൂസ് ഊരിക്കൊണ്ടുപോയി
( മരങ്ങളെ സ്നേഹിക്കുന്ന മനുഷ്യനാവുന്നതിനു പകരം ജനങ്ങളെ ദ്രോഹിക്കുന്ന ഒരു എം.പിയായിരുന്നുവെങ്കില്‍
കാലാകാലം വൈദ്യുതിയും ഫോണും സൌജന്യമായിരുന്നേനെ!)
ഇദ്ദേഹം ലോകത്തിന് ചെയ്ത നന്മ പകരം വെക്കാനാവാത്തതാണ്
വാര്ധക്യത്തിന്റെയും ഇല്ലായ്മയുടെയും ദുരിതപ്പൊരിവെയിലില്‍ നില്ക്കുന്ന ഈ മനുഷ്യന് ഒരു ചെറുകുടത്തണലെങ്കിലും ഏകാന്‍ നമുക്ക് ബാധ്യതയില്ലേ?
കുറഞ്ഞ പക്ഷം ആ വീട്ടിലെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചുകൊടുക്കാനെങ്കിലും നമുക്കാവണം
നിങ്ങളുടെ മനസില്‍ നന്മയുടെ പച്ചപ്പ് അവശേഷിക്കുന്നുവെങ്കില്‍ ഇതു വഴിയൊന്ന് വരിക.
ബന്ധപ്പെടാനാഗ്രഹിക്കുന്നവര്‍ക്കായി മുണ്ടേട്ടന്റെ വിലാസം ഇവിടെ ചേര്‍ക്കുന്നു
പേങ്ങാട്ടിരി മുണ്ടന്‍ വലിയതൊടി വീട്,
നെല്ലായ പി.ഒ 679335, പാലക്കാട് ജില്ല
ദി ഹിന്ദു പത്രത്തിലും മാധ്യമം ഓണപ്പതിപ്പിലും വന്ന കുറിപ്പുകളോട് കടപ്പാട്
....................................
മുണ്ടന്‍ ചേട്ടന്റെ നാട്ടുകാരന് അഫ്സല് നല്കിയ വിവരം:
മുണ്ടന്‍ ചേട്ടന് ഒരു എസ.ബി അക്കൌന്റ് ഉണ്ട്. പോസ്റ്റ് ചെയ്യാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു..
SB.Account 5028
vallappuzha Service Co-Operative Bank. P.O. Nellaya. 679335. palakkad.
സഹായം എത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പരമാവധി മണി ഓര്‍ഡര്‍ അയക്കാന്‍ താല്പര്യം. അഡ്രസ് മുകളില്‍ കൊടുതിതിട്ടുണ്ടല്ലോ.. ബാങ്ക് അക്കൗണ്ട് ഡീല്‍ ചെയ്യാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കുമല്ലോ.
NB:പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി - പട്ടാമ്പി റൂട്ടിലാണ് പേങ്ങാട്ടിരി ഗ്രാമം.
കൂടുതല്‍ വിവരങ്ങള്‍ക്ക്
9447192385