Sunday, August 8, 2010

വിശന്നു മരിക്കുന്നവരും തിന്നുമരിക്കുന്നവരും

ഒരു അറബി ഭരണാധികാരിയുടെ വിരുന്നുമേശയില്‍ നിന്ന്

റമദാന്‍  വ്രതാരംഭത്തിന് ഇനി ദിവസങ്ങളോ മണിക്കൂറുകളോ മാത്രമേ ബാക്കിയുള്ളൂ.
പുണ്യങ്ങളുടെ പൂക്കാലമെങ്കിലും ഭക്ഷ്യമേളകളുടെ വസന്തകാലമെന്നത്രേ നാട്ടുനടപ്പ്.
നോമ്പുതുറ വിഭവങ്ങളുടെ എണ്ണ പറ്റിയ  പത്രങ്ങളും മാസികകളുമാണ് ഓരോ പ്രഭാതത്തിലും ഇനി നമ്മുടെ വീട്ടുപടിക്കലെത്തുക
കിട്ടിയ കോഴിക്കാലിന് വലിപ്പം പോരെന്ന് പരാതി പറയുന്ന നമ്മള്‍ ജീവിക്കുന്ന നാട്ടില്‍
കുഞ്ഞുങ്ങള്‍ക്കൊരു കോഴിമുട്ട വേവിച്ചുകൊടുക്കാന്‍ പോലും ത്രാണിയില്ലാത്തവര്‍ ഒത്തിരിപേരുണ്ടെന്നോര്‍ക്കുക.
വി.ഐ.പികള്‍ക്കായി സംവരണം ചെയ്യപ്പെട്ട  നോമ്പുതുറ സല്‍ക്കാരങ്ങളിലും പാവപ്പെട്ടവന്‍ പടിക്കു പുറത്താണ്.
നോമ്പുകാരന് ഭക്ഷണം നല്‍കുന്ന പുണ്യ പ്രവര്‍ത്തി കാര്യംകാണലിനും പ്രചാരണങ്ങള്‍ക്കുമായി മാറിയതോടെ
ഇഫ്താര്‍ ഡിപ്ലോമസി എന്നൊരു പ്രയോഗം തന്നെ പ്രചാരത്തിലുണ്ട്.
റമദാന്‍ അല്ലെങ്കില്‍ പോലും നാല്‍പത് കോടി ജനങ്ങള്‍ പട്ടിണികിടക്കുന്ന, കുട്ടികള്‍ വിശന്ന് കരഞ്ഞ് ഞരമ്പുപൊട്ടി മരിക്കുന്ന
ഒരു പട്ടിണി രാജ്യമാണ് നമ്മുടെത്.
ഗോഡൌണുകളില്‍ ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടന്ന് ചീഞ്ഞ് പുഴുവരിക്കുമ്പോഴും ഇവിടെ മനുഷ്യര്‍ വിശന്നു ചാവുന്നു,
എന്നിട്ടും ധാന്യം കടലില്‍ കെട്ടിത്താഴ്ത്താന്‍ തെല്ലും മനസാക്ഷിക്കുത്തില്ല നമുക്ക്.
ഒരു നാട്ടിലെ ഒന്നോ രണ്ടോ സമ്പന്നരുടെ വിരുന്നുമേശകളില്‍ നിന്ന് ചവറ്റുകൊട്ടയിലേക്ക് തള്ളുന്ന ഭക്ഷണം മതി  അന്നാട്ടിലെ മുഴുവന്‍ സാധുക്കളുടെയും വിശപ്പുമാറ്റാന്‍.
ഇത് നേരിട്ടറിയണമെങ്കില്‍ നിങ്ങളുടെ പ്രദേശത്തുള്ള ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ഒന്നു പോയി നോക്കിയാല്‍ മതി.
കോഴിക്കോട് മെഡിക്കല്‍ കോളേജിനടുത്ത് വിവിധ മത സാംസ്കാരിക സംഘടനകള്‍ മാതൃകാപരമായ ഭക്ഷണ വിതരണം നടത്തുന്നുണ്ട്.
സ്ത്രീകളുടെ കൂട്ടായ്മയായ കനിവ്, യുവജന സംഘടനയായ ഐ.എസ്.എം എന്നിവരുടെ പേര് എടുത്തുപറയത്തക്കതാണ്.
0495 2722709, 2724881 നമ്പറുകളില്‍ വിളിച്ചാല്‍ കനിവിന്റെ പ്രവര്‍ത്തകരുമായി ബന്ധപ്പെടാന്‍ കഴിയും.
പട്ടിണിയും പിന്നോക്കാവസ്ഥയും അഭ്യന്തര സംഘര്‍ഷങ്ങളും മൂലം ദുരിതപ്പെടുന്ന ബംഗാള്‍, ജാര്‍ഖണ്ഡ്, ഗുജറാത്ത്, ആസാം ബിഹാര്‍ തുടങ്ങിയ നാടുകളില്‍
നോമ്പുതുറ കിറ്റുകള്‍ വിതരണം ചെയ്യാന്‍ വിഷന്‍ 2016 എന്ന സംഘം പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. 1500 രൂപ നല്‍കിയാല്‍ ഒരു കുടുംബത്തിന് ഒരു മാസത്തേക്ക് ആവശ്യമായ നോമ്പുതുറ വിഭവങ്ങള്‍ എത്തിക്കാന്‍ നമുക്കാവും. നജീബ് കുറ്റിപ്പുറം എന്നയാളാണ് ഈ പദ്ധതിയുടെ കേരളത്തിലെ സംഘാടകന്‍. 9447046003 എന്ന നമ്പറില്‍ അദ്ദേഹവുമായി ബന്ധപ്പെടാം. കേരളത്തിനു പുറത്തുള്ളവര്‍ info@vision2016.org.in എന്ന ഇ മെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക.
ആദ്യ അന്വേഷണത്തില്‍ കിട്ടിയ രണ്ട് സംഘടനകളുടെ വിലാസമാണ് ഇവിടെ ചേര്‍ത്തത്.
സാധുക്കള്‍ക്ക് ഭക്ഷണവിതരണം നടത്തുന്ന സംഘടനകളെക്കുറിച്ചുള്ള വിവരങ്ങള്‍ അയച്ചു തന്നാല്‍ ബ്ലോഗില്‍ ചേര്‍ക്കാനും കുടിവെള്ളം ഗ്രൂപ്പ് വഴി പ്രചരിപ്പിക്കാനും ശ്രദ്ധിക്കുന്നതാണ്.

11 comments:

  1. വളരെ നല്ല ഉദ്യമം!.ഇന്നു പലരും ധാരാളം ഭക്ഷണം പാഴാക്കിക്കളയുന്നു.കല്യാണങ്ങള്‍ക്കും പാര്‍ട്ടികള്‍ക്കും ധൂര്‍ത്തുകള്‍ വല്ലാതെ നടക്കുന്നുണ്ട്. ഇനി നോമ്പു തുറ നടത്തുന്നവരും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല.

    ReplyDelete
  2. If you are feeding a starving person........... its more blessing than hosting a thousand guests.......

    ReplyDelete
  3. പലപ്പോഴും പലരും മറക്കുന്ന ഈ സത്യം ഓര്‍മി പ്പിച്ചതിന് നന്ദി .
    ഗോഡ് ബ്ലെസ് യു

    ReplyDelete
  4. In middle east Ramadan is the month for wastages and laziness, I have seen every morning the muncipality waste skips were full of wasted food. It looks not just the Arabs, but we are also not free from doing such sin, we should start stopping the wastages from our own homes, we should instruct our family memebers and friends, with due respect, not to waste food.
    Let the almighty forgive us.

    ReplyDelete
  5. good attempt god bless you

    ReplyDelete
  6. നല്ല കാര്യം ...

    ReplyDelete
  7. മുഹമ്മദ്‌ കുട്ടിക്കാ , സലാഹ്, ഹംസക്ക, അഭിനു, ആസിഫ് സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും നന്ദി
    പേര് പറയാതെ നല്ലത് പറഞ്ഞ രണ്ടു അനോണികള്‍ക്കും നന്ദി
    നന്മ ചെയ്യാന്‍ പ്രേരിപ്പിച്ചാല്‍ സല്കര്മത്തിന്റെ ഒരു പങ്കു അവര്‍ക്കും എന്നുണ്ടല്ലോ, ആ സ്വാര്‍ത്ഥതയാണ് ഈ പോസ്റ്റിനു പിന്നില്‍
    പേരിനും പെരുമാക്കും വേണ്ടി അല്ലാതെ ഭക്ഷണ വിതരണം നടത്തുന്ന ഗ്രൂപുകളെ കുറിച്ച് വിവരം ലഭിച്ചാല്‍ അറിയിക്കാന്‍ മറക്കരുതേ

    ReplyDelete
  8. ദാരിദ്ര്യം പോലെത്തന്നെ സമ്പ്ത്തും ഒരു ദൈവിക പരീക്ഷണമാണ്‍.ദരിദ്രനെ പരിഗണിക്കുന്നോ, അതോ അവഗണിക്കുന്നൊ? ഇതാണ്‍ സമ്പന്നനുള്ള പരീക്ഷണം.യ്ഥാര്‍ത്ഥത്തില്‍, ദരിദ്രന്റെ അവകാശം അയാളെ അല്ലാഹു ഏല്പിച്ചിരിക്കുകയാണ്‍.ഈ അവകശം അവന്ന് എത്തിച്ചു കൊടുക്കുകയാണയാളുടെ ബാധ്യത.ഒരിക്കലും സമ്പന്നന്റെ ഔദാര്യമല്ല അത്.അതിനാല്‍ തന്നെ, തന്റെ കൈയിലുള്ള ധനം ധൂര്‍ത്തടിക്കുന്നത് സമ്പന്നന്റെ ഭാഗത്തുനിന്നുള്ള അവകാശ ലംഘനമാണ്‍. ഈ വസ്തുത മനസ്സിലാക്കിയാല്‍, ഒരാള്‍ക്കുമിവിടെ പട്ടിണി കിടക്കാനവില്ല.
    http://karalite.blogspot.com

    ReplyDelete
  9. ഈ അവസരത്തില്‍ തന്നെ ഇതെഴുതിയത് അവസരോചിതമായി.
    ഇഫ്താര്‍ വിരുന്നുകളെപ്പറ്റി ഞാനും ചെറുതായി ഒന്ന് സൂചിപ്പിച്ചിരുന്നു.
    വ്രതത്തിന്റെ എല്ലാ ചൈതന്യവും,ഉദ്ദേശവും നഷ്ടപ്പെടുത്തുന്ന ഒന്നായി മാറിയിരിക്കുന്നു ഇഫ്താര്‍ പാര്‍ടികള്‍.
    നോമ്പുതുറ കിറ്റിന്റെ വിവരം തന്നതിന് നന്ദി.

    ReplyDelete