മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ഒരു പ്രസംഗത്തില്‍ ഒരു കവിതയുടെ രണ്ടുവരികള്‍ ഉദ്ധരിച്ചതായി പത്രത്തില്‍ വായിച്ചുവല്ലോ
ആ കവിതയുടെ പശ്ചാത്തലം അറിയുവാന്‍ സുഹൃത്തുക്കള്‍ക്ക് താല്പര്യം കാണുമെന്ന് കരുതുതുന്നു.
കവിത എഴുതിയത് സ്വാതന്ത്ര്യസമരസേനാനി ടി.എസ്. തിരുമുമ്പ് എന്ന മാന്യദേഹമാണ്. (താഴേക്കാട്ടു തിമിരിമനയില്‍ സുബ്രഹ്മണ്യന് തിരുമുമ്പ് എന്നാണ് പൂര്‍ണമായ പേര്.)പ്രായക്കൂടുതലായതു കൊണ്ട് അഭിനവ് ഭാരത് യുവസംഘം എന്ന സംഘടനയില്‍ അംഗത്വം നല്‍കാത്തതിന് പ്രതികരണമായാണ് ഈ കവിത എഴുതിയത്. എത്ര സര്‍ഗാത്മകമായ പ്രതിഷേധമെന്ന് നോക്കൂ..
ഇക്കാലത്ത് അംഗത്വം നല്‍കിയില്ലെങ്കില്‍ പിളരും, പുതിയ സംഘടന ഉണ്ടാക്കി നോട്ടീസടിയും പിരിവും തുടങ്ങും, ശത്രു സംഘടനയില്‍ പോയി ചേരും..എന്നെ വേണ്ടവിധം ഉപയോഗിച്ചില്ലാ എന്ന് കരഞ്ഞ് പറഞ്ഞ് നടക്കും...
തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം;
തല നരക്കാത്തതല്ലെന് യുവത്വവും;
പിറവിതൊട്ടു നാളെത്രയെന്നെണ്ണുമ-
പ്പതിവുകൊണ്ടല്ലളപ്പതെന് യൗവനം
കൊടിയ ദുഷ്പ്രഭുത്വത്തിന് തിരുമുമ്പില്‍
തലകുനിക്കാത്ത ശീലമെന് യൗവനം;
ധനികധിക്കൃതിതന്‍ കണ്ണുരുട്ടലില്‍
പനിപിടിക്കാത്ത ശീലമെന് യൗവനം;
വിഷമഘട്ടത്തിലേതിലും ചെറ്റുമേ-
പതറിടാത്ത ഹൃദയമെന്‍ യൗവനം!
വിരിവൊടക്രമം ചീറ്റിയടുക്കുമ്പോള്‍
പൊരുതുവാനാഞ്ഞണഞ്ഞെത്തുമക്ഷമ;
വഴിമുടക്കുന്ന മാമൂല്‍തലകളെ
പിഴുതെടുക്കുന്ന തീവ്രാസഹിഷ്ണുത;
പ്രതിനിമിഷം വളരാന്‍-വികസിക്കാന്‍-
കൊതിപെരുകിയുഴറുമശാന്തത;
അവശലോകത്തെ ഞെക്കിഞ്ഞെരുക്കുന്ന
ദുരധികാരത്തെ വെല്ലുവിളിക്കുവാന്‍,
പ്രഭുതതന്‍ വിഷപ്പല്ലു പറിക്കുവാന്‍,
വിഭുതയാളുമമോഘസുധീരത;
ഭയമൊരിത്തിരി തീണ്ടാത്ത പൗരുഷം;
അലസത ചളി തേക്കാത്ത ജീവിതം;
വിവിധ ദുഃഖങ്ങളാര്‍ത്തടുക്കുമ്പോഴും
വിരളമാവാത്ത ദുര്‍ദ്ധര്‍ഷവിക്രമം;
ജയലഹരിയില്‍ മങ്ങാത്ത തന്റേടം;
അപജയത്തില്‍ കലങ്ങാത്ത സൗഹൃദം;
ഇവയെഴുന്നോര്‍ സദാപി യുവാക്കന്മാ,-
രിവരയെഴാത്തവര്‍ വൃദ്ധരില്‍ വൃദ്ധരും!
നിരുപമം യുവലോകമുച്ഛൃംഖലം
സമരസന്നാഹമുണ്ടൊന്നൊരുക്കുന്നു!
ഉദധിയേഴും കലങ്ങിമറിയുമാ-
റഖിലലോകവും ഞെട്ടുന്ന മട്ടിലും
പഴകിജീര്‍ണ്ണിച്ചൊരിസ്സമുദായത്
ആ കവിതയുടെ പശ്ചാത്തലം അറിയുവാന്‍ സുഹൃത്തുക്കള്‍ക്ക് താല്പര്യം കാണുമെന്ന് കരുതുതുന്നു.
കവിത എഴുതിയത് സ്വാതന്ത്ര്യസമരസേനാനി ടി.എസ്. തിരുമുമ്പ് എന്ന മാന്യദേഹമാണ്. (താഴേക്കാട്ടു തിമിരിമനയില്‍ സുബ്രഹ്മണ്യന് തിരുമുമ്പ് എന്നാണ് പൂര്‍ണമായ പേര്.)പ്രായക്കൂടുതലായതു കൊണ്ട് അഭിനവ് ഭാരത് യുവസംഘം എന്ന സംഘടനയില്‍ അംഗത്വം നല്‍കാത്തതിന് പ്രതികരണമായാണ് ഈ കവിത എഴുതിയത്. എത്ര സര്‍ഗാത്മകമായ പ്രതിഷേധമെന്ന് നോക്കൂ..
ഇക്കാലത്ത് അംഗത്വം നല്‍കിയില്ലെങ്കില്‍ പിളരും, പുതിയ സംഘടന ഉണ്ടാക്കി നോട്ടീസടിയും പിരിവും തുടങ്ങും, ശത്രു സംഘടനയില്‍ പോയി ചേരും..എന്നെ വേണ്ടവിധം ഉപയോഗിച്ചില്ലാ എന്ന് കരഞ്ഞ് പറഞ്ഞ് നടക്കും...
![]() |
ടി.എസ്. തിരുമുമ്പ് |
തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം;
തല നരക്കാത്തതല്ലെന് യുവത്വവും;
പിറവിതൊട്ടു നാളെത്രയെന്നെണ്ണുമ-
പ്പതിവുകൊണ്ടല്ലളപ്പതെന് യൗവനം
കൊടിയ ദുഷ്പ്രഭുത്വത്തിന് തിരുമുമ്പില്‍
തലകുനിക്കാത്ത ശീലമെന് യൗവനം;
ധനികധിക്കൃതിതന്‍ കണ്ണുരുട്ടലില്‍
പനിപിടിക്കാത്ത ശീലമെന് യൗവനം;
വിഷമഘട്ടത്തിലേതിലും ചെറ്റുമേ-
പതറിടാത്ത ഹൃദയമെന്‍ യൗവനം!
വിരിവൊടക്രമം ചീറ്റിയടുക്കുമ്പോള്‍
പൊരുതുവാനാഞ്ഞണഞ്ഞെത്തുമക്ഷമ;
വഴിമുടക്കുന്ന മാമൂല്‍തലകളെ
പിഴുതെടുക്കുന്ന തീവ്രാസഹിഷ്ണുത;
പ്രതിനിമിഷം വളരാന്‍-വികസിക്കാന്‍-
കൊതിപെരുകിയുഴറുമശാന്തത;
അവശലോകത്തെ ഞെക്കിഞ്ഞെരുക്കുന്ന
ദുരധികാരത്തെ വെല്ലുവിളിക്കുവാന്‍,
പ്രഭുതതന്‍ വിഷപ്പല്ലു പറിക്കുവാന്‍,
വിഭുതയാളുമമോഘസുധീരത;
ഭയമൊരിത്തിരി തീണ്ടാത്ത പൗരുഷം;
അലസത ചളി തേക്കാത്ത ജീവിതം;
വിവിധ ദുഃഖങ്ങളാര്‍ത്തടുക്കുമ്പോഴും
വിരളമാവാത്ത ദുര്‍ദ്ധര്‍ഷവിക്രമം;
ജയലഹരിയില്‍ മങ്ങാത്ത തന്റേടം;
അപജയത്തില്‍ കലങ്ങാത്ത സൗഹൃദം;
ഇവയെഴുന്നോര്‍ സദാപി യുവാക്കന്മാ,-
രിവരയെഴാത്തവര്‍ വൃദ്ധരില്‍ വൃദ്ധരും!
നിരുപമം യുവലോകമുച്ഛൃംഖലം
സമരസന്നാഹമുണ്ടൊന്നൊരുക്കുന്നു!
ഉദധിയേഴും കലങ്ങിമറിയുമാ-
റഖിലലോകവും ഞെട്ടുന്ന മട്ടിലും
പഴകിജീര്‍ണ്ണിച്ചൊരിസ്സമുദായത്
സന്ദർഭോജിതമായ ലേഖനവും,ടി.എസ്. തിരുമുമ്പ് നെക്കുറിച്ചുള്ള ചിന്തയും, ഗാനവും.. എല്ലാഭാവുകങ്ങളും
ReplyDeleteപിറവിതൊട്ടു നാളെത്രയെന്നെണ്ണുമ-
ReplyDeleteപ്പതിവുകൊണ്ടല്ലളപ്പതെന് യൗവനം
കൊടിയ ദുഷ്പ്രഭുത്വത്തിന് തിരുമുമ്പില്‍
തലകുനിക്കാത്ത ശീലമെന് യൗവനം;
-------------
ഈ പരിചായ്പ്പെട്ത്തലിനു നന്ദി. ഇന്നലെ വി എസ് പറഞ്ഞപ്പോള്‍ ഇത് ഒരു കവിയുടെ ആണ് എന്നു കരുതിയില്ല.
ഇവയെഴുന്നോർ സദാപി യുവാക്കന്മാ-
Deleteരിവയെഴാത്തവർ വൃദ്ധരിൽ വൃദ്ധരും
ആശംസകൾ...
ReplyDeleteഅപ്പൊ വീയെസ്സിന് കവിതയും അറിയാം ല്ലേ?
ReplyDeleteപോസ്റ്റ് നന്നായി
ഉചിതമായ പോസ്റ്റ്.കവിയെയും കവിതയേയും പരിചയപ്പെടുത്തിയതിനു നന്ദി.അഭിനന്ദനങ്ങള്‍.
ReplyDeleteഈഅറിവു തന്നതിന് സന്തോഷം
ReplyDeleteപങ്കു വെച്ചതിനു നന്ദി.
ReplyDeleteഎത്ര കൃത്യമായ ഇടപെടൽ
ReplyDeleteവളരെ നന്നായി
നന്ദി.
നല്ല പോസ്റ്റ്..ഈ കവിത ആദ്യമായിട്ടാണ് വായിക്കുന്നത്.....നന്ദി......
ReplyDeleteസന്തര്‍ഭോചിതം ഈ പോസ്റ്റ്.
ReplyDeleteതലകുനികാതെ അസഭ്യം പുലംബുന്നതല്ല യൗവനം.....
ReplyDeleteയൗവനം വാക്കുകളുടെ തീഷ്ണതയിലും അതിലുപരി യുവ വീക്ഷണത്തിലും പ്രവര്‍ത്തിയിലും ആണ് വേണ്ടത്.....
ആശംസകൾ...
ReplyDelete"കൊടിയ ദുഷ്പ്രഭുത്വത്തിന് തിരുമുമ്പില്‍
ReplyDeleteതലകുനിക്കാത്ത ശീലമെന് യൗവനം;"
വി എസ് ഈ വരികള്‍ ചൊല്ലുന്നത് ടി വി യില്‍ കണ്ടിരുന്നു.
ആര്‍ജവം സ്ഫുരിക്കുന്ന വരികള്‍.
കവിതയുടെ പിന്നാമ്പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയതിന് നന്ദി.
പരിചയപ്പെടുത്തലിന്നു നന്ദി.
ReplyDeleteഇല്ലെങ്കില്‍ ഞാന്‍ ഈ കവിത വി.എസിന്റെയാണെന്നു തെറ്റിധരിച്ചേനെ :)
A timely posting in the E-mail. It is quite relevant and all the youngsters should realise that wisdom is normally attained by age and one should respect it.... VRU Menon
ReplyDeleteഈ പങ്കുവെക്കലുകൾ ഇഷ്ട്ടപ്പെട്ടു..കേട്ടൊ
ReplyDeleteവീസെസിന്റെ തലമുറയിൽ ജീവിച്ച എന്റെ പിതാശ്രീ ഇതുപോലെ ചില കവിതാ ശകലങ്ങൾ ചൊല്ലി ഞങ്ങളെ തകർക്കാറുണ്ടായിരുന്നു.
ReplyDeleteYes really good to remember this in correct time, It is to be noted even from the yera of Mahabaratha war the Aged personalities are in front line and now also ARMY,NAVY etc. and President to our great CM, all are aged... but STRONG to oppose/fight and win!!!
ReplyDeleteThanks for the same,
Nandan
തിരുമുമ്പിന്റെ കവിത...തിരു മുമ്പില്‍ നമോവാകം
ReplyDeleteഈ പങ്ക് വെയ്ക്കലിന് നന്ദി.
ReplyDeletehttp://www.orkut.com/Main#CommMsgs?cmm=118064104&tid=5658057682722561513
ReplyDeletehttp://www.facebook.com/Thirumump?sk=wall&filter=1
Pls go through this.
ഉം ഉം ഉം
ReplyDelete💥
ReplyDelete