Wednesday, November 2, 2011

എന്‍ഡോസള്‍ഫാന്‍ തേച്ചാണോ നിങ്ങള്‍ കുഞ്ഞിനെ കുളിപ്പിക്കുന്നത് ?


എന്‍ഡോസള്‍ഫാന്‍ തേച്ചാണോ നിങ്ങള്‍ കുഞ്ഞിനെ കുളിപ്പിക്കുന്നത് ?



നിങ്ങളുടെ കുഞ്ഞിന് ഏത് സോപ്പാണ് ഉപയോഗിക്കുന്നത്്? ഷാമ്പു? ബേബി ഓയില്‍...?
നൂറില്‍ തൊണ്ണൂറു പേരും ജോണ്‍സ.... എന്നു തുടങ്ങുന്ന ഉത്തരം പറയുമെന്ന് ഉറപ്പാണ്
നമ്മുടെ കുഞ്ഞിന് ഏറ്റവും നല്ലത് നല്‍കണമെന്ന ആഗ്രഹവും പരസ്യങ്ങളുടെ പൊലിമയുമാണ്
വിലക്കൂടിയ ഈ ഉല്‍പ്പന്നം തന്നെ തിരഞ്ഞെടുക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്നത്
എന്നാല്‍ കുഞ്ഞിന് നല്‍കുന്നത് ഏറ്റവും നല്ലത് തന്നെയാണ് എന്ന് സമാധാനിക്കാന്‍ വരട്ടെ
ജോണ്‍സന്‍ ഉള്‍പ്പടെയുള്ള കുട്ടികളുടെ ഉല്‍പ്പന്നങ്ങളില്‍ മാരക രോഗങ്ങള്‍ക്ക് ഇടവരുത്തുന്ന കടുത്ത രാസ വസ്തുക്കള്‍ ഉള്ളവിവരം
പലതവണ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. വ്യാജവൈദ്യന്‍മാരെപ്പോലെ തന്നെ  പരസ്യങ്ങളുടെ പിന്തുണയോടെ അവര്‍ വിപണി വാഴുന്നു.
അമേരിക്കയില്‍ ലഭിക്കുന്ന ജോണ്‍സന്‍ ഉല്‍പ്പന്നങ്ങളില്‍ മുതിര്‍ന്നവര്‍ക്കുപോലും ഹാനികരമായ രാസപദാര്‍ഥങ്ങളുണ്ടെന്ന് കണ്ടെത്തിയതോടെ അവിടെ ഉപഭോക്താക്കള്‍ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്. കാന്‍സറിന് കാരണമാവുന്ന ഫോര്‍മാല്‍ഡിഹൈഡ് ഉല്‍പാദിപ്പിക്കുന്ന വസ്തുക്കളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ക്വാളിറ്റി പരിശോധനയുടെയും കണ്‍സ്യൂമര്‍ പരിരക്ഷയുടെയും പറുദീസയായ അമേരിക്കയില്‍ ഇതാണ് അവസ്ഥയെങ്കില്‍ നാട്ടില്‍ കിട്ടുന്ന ബേബി ഓയിലില്‍ എന്‍ഡോസള്‍ഫാന്‍ ചേര്‍ത്തിട്ടില്ലെങ്കിലേ അല്‍ഭുതമുള്ളൂ. അമേരിക്കയുടെ യുദ്ധഫണ്ടിലേക്ക് വന്‍ സംഭാവന നല്‍കുന്ന ഇത്തരം സൌന്ദര്യവര്‍ധക ഔഷധ കമ്പനികള്‍ സകല മര്യാദകളും ലംഘിച്ചുകൊണ്ടുള്ള കച്ചവടങ്ങളും മരുന്നുപരീക്ഷണങ്ങളും നടത്തിവരികയാണ്. സമ്പദ്വ്യവസ്ഥക്ക് നല്‍കുന്ന സംഭാവനകള്‍ കണക്കിലെടുത്ത് ഇസ്രയേല്‍  ജൂബിലി അവാര്‍ഡ് നല്‍കി ജോണ്‍സണ്‍ കമ്പനിയെ ആദരിച്ചതിന്റെ കാരണവും മറ്റൊന്നല്ല.

ഓര്‍ക്കുക:  പരസ്യത്തില്‍ കാണുന്ന വിലകൂടിയ ഉല്‍പ്പന്നം വാങ്ങി കുഞ്ഞിന്റെ ദേഹത്ത് പുരട്ടുന്നവരല്ല നല്ല മാതാപിതാക്കള്‍
തേങ്ങാപ്പാല്‍, തേങ്ങാപ്പാല്‍ വേവിച്ചുണ്ടാക്കുന്ന വെളിച്ചെണ്ണ, തേങ്ങാപ്പിണ്ണാക്ക് എന്നിവയേക്കാള്‍ കുട്ടികള്‍ക്ക് ഗുണകരമായ ഒരു ബേബി ഓയിലും സോപ്പും ഇല്ല. കടയില്‍ നിന്ന് വാങ്ങുന്ന  പല പാക്കറ്റ് വെളിച്ചെണ്ണയിലും ഇപ്പോള്‍ പെട്രോളിയം ഉല്‍പ്പന്നമായ പാരഫിന്‍ ചേര്‍ത്താണ് ലഭിക്കുന്നത്. ചെറുപയര്‍ പൊടിയും കടലമാവും ശരീരത്തിനു നല്ലതു തന്നെ, പക്ഷെ അതിന്റെ വാസന എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടെന്ന് വരില്ല

താഴെക്കൊടുത്തിരിക്കുന്ന ലിങ്കുകള്‍ വായിക്കാന്‍ സമയം കണ്ടെത്തുമല്ലോ
മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് ബ്ലോഗുകളിലോ പത്രമാധ്യമങ്ങളിലോ (പത്രങ്ങള്‍ പ്രസിദ്ധീകരിക്കുമോ ആവോ) പ്രസിദ്ധീകരിക്കുന്നത്
നന്നായിരുന്നു.
 http://www.babyzone.com/safety/article/toxins-baby-bath-products

http://boycottjohnsonandjohnson.blogspot.com


9 comments:

  1. നമ്മുക്ക് നമ്മുടെ നാടിന്റെയായ എന്തൊക്കെ ആരോഗ്യസംരക്ഷണ മാര്‍ഗങ്ങള്‍ ഉണ്ട് പരിഷ്കാരം എന്ന് പറഞ്ഞാണ് മലയളി ഇതിനു പിന്നാലെ പോകുന്നത് .....
    ആശംസകള്‍ @ ഞാന്‍ പുണ്യവാളന്‍

    ReplyDelete
  2. very informative.I shared this link in facebook.

    ReplyDelete
  3. ആദ്യം പരിഷ്ക്കാരങ്ങളുടെ പുറകെ പോവുകയും പിന്നെ അതിനെ പഴിക്കേണ്ടി വരികയും ചെയ്യുന്ന ഗതികേട്...

    വളരെ ഉപകാരപ്രദമായ അറിവുകള്‍ നല്‍കുന്ന പോസ്റ്റ്‌...

    ReplyDelete
  4. നല്ല പോസ്റ്റ്. ഈയിടെ പേപ്പറിലും കണ്ടു. ഈകാര്യം.

    ReplyDelete
  5. ഉപകാരപ്രദമായ പോസ്റ്റ്.

    ആശംസകള്‍

    ReplyDelete
  6. എന്റെ വീട്ടില്‍ ഗള്‍ഫില്‍ നിന്ന് വന്ന വലിയവരും ഇപ്പോള്‍ ഉപയോഗിക്കുന്നത് ജോണ്‍സണ്‍ ബേബി സോപ് !!!

    ReplyDelete
  7. തേങ്ങാപ്പാല്‍, തേങ്ങാപ്പാല്‍ വേവിച്ചുണ്ടാക്കുന്ന വെളിച്ചെണ്ണ, തേങ്ങാപ്പിണ്ണാക്ക് എന്നിവയേക്കാള്‍ കുട്ടികള്‍ക്ക് ഗുണകരമായ ഒരു ബേബി ഓയിലും സോപ്പും ഇല്ല.....സംഗതി സത്യം....പക്ഷേ ആറാ ഇപ്പോൾ ഇങ്ങനെയൊക്കെ ചെയ്യുന്നത്...പരസ്യത്തിലാണല്ലോ എല്ലാവർക്കും വിശ്വാസം......

    ReplyDelete
  8. ചീവക്കാ പൊടി എന്നൊരു വസ്തുവുണ്ട്, അതു തേച്ചാല്‍ നന്നായി മെഴുക്കിളകും, ചളിയും പോകും.തമിഴ് നാട്ടില്‍ എല്ലാ കടകളിലും കിട്ടും. കേരളത്തിലും കിട്ടിയിരുന്നു. വിലയാണെങ്കില്‍ അതി നിസ്സാരം.....

    മനുഷ്യന്‍റെ ഒരു കാര്യം....എത്രയായാലും മനുഷ്യന്‍ ഒന്നും പഠിക്കില്ല.പോസ്റ്റ് ഇഷ്ടപ്പെട്ടു.

    ReplyDelete
  9. https://www.facebook.com/lifeglintportal

    ReplyDelete