Monday, January 3, 2011

കുട്ടികളോട് പറയുക ഈ ഡോക്ടര്‍ അങ്കിളിനെപ്പറ്റി

ഡോ. ബിനായക് സെന്നിനെ ജയിലിലേക്ക് കൊണ്ടുപോകുന്നു
                             നുവരി4- ചെയ്ത നന്‍മയുടെ പേരില്‍ പഴികേള്‍ക്കേണ്ടി വരികയും ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെടുകയും ചെയ്ത ഡോ. ബിനായക് സെന്നിന്റെ 61st പിറന്നാളാണിന്ന്.
എന്താണ് ആ മനുഷ്യന്‍ ചെയ്ത തെറ്റ്? എന്നും ചൂഷണത്തിന്റെ ഇരകളായിരുന്ന ആദിവാസികളെ അടിമത്വത്തില്‍ നിന്നും അജ്ഞതയില്‍ നിന്നും മോചിപ്പിക്കാന്‍ ശ്രമിച്ചു, സമൂഹത്തെ ഭയത്തില്‍ നിന്നും വിശപ്പില്‍ നിന്നും കരകയറ്റാന്‍ ശ്രമിച്ചു,നീതി നിര്‍വഹണം എന്ന പേരില്‍ നടന്ന അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തി...


കണ്‍മുന്നില്‍ നടക്കുന്ന അഴിമതികളും അനീതികളും കണ്ടില്ലെന്ന് നടിച്ച് നമ്മള്‍ മൂടിപ്പുതച്ചുറങ്ങിയ രാപ്പകലുകളില്‍ മുറിവേറ്റവര്‍ക്കൊപ്പം കൂട്ടിരിക്കുകയായിരുന്നു ഈ മനുഷ്യന്‍


പാവങ്ങളെ സഹായിക്കാനും അവരുടെ മുറിവുവെച്ചുകെട്ടാനും നടന്ന നേരത്ത് നാട്ടിലൊരു  സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി പണിത് രോഗികളെ പിഴിഞ്ഞ് കാശുവാങ്ങിയിരുന്നെങ്കില്‍
ഒരു കോടതിയും ഡോക്ടറെ കുറ്റക്കാരനെന്ന് വിധിക്കില്ലായിരുന്നു. കള്ളായും കരിമീനായും കറന്‍സിയായും കൈക്കൂലി വാങ്ങിയിരുന്നെങ്കില്‍ ഒരു പോലീസിനെയും പട്ടാളത്തെയും പേടിക്കാതെ സര്‍ക്കാര്‍ സര്‍വീസില്‍ മരിക്കുവോളം  സേവനം ചെയ്യാമായിരുന്നു.

സമ്പന്നതയുടെ മടിത്തട്ടില്‍ ജനിച്ചു വളര്‍ന്ന, പഠിച്ച ക്ലാസുകളിലും എഴുതിയ പരീക്ഷകളിലും എന്നും ഒന്നാമനായി വിജയിച്ച ബിനായക് തിരഞ്ഞെടുത്ത വഴി ഒരു പോരാളിയുടെതായിരുന്നു.

അഴിമതിയില്‍ മുങ്ങിക്കുളിച്ച ഈ രാജ്യത്തെ നിയമസംവിധാനത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് ഈ നല്ല ശമരിയാക്കാരന്‍.
രാജ്യത്തെ ഒറ്റു കൊടുക്കുന്നവര്‍, വിറ്റുതുലക്കുന്നവര്‍, കത്തിച്ചു ചാമ്പലാക്കുന്നവര്‍, ജഡ്ജിപ്പണിയുടെ മറവില്‍ റിയല്‍ എസ്‌റ്റേറ്റ്  നടത്തുന്നവര്‍- ഇക്കൂട്ടരെ പോറല്‍ പോലും ഏല്‍പ്പിക്കാതെ പരിപാലിക്കുന്ന നിയമസംവിധാനം ബിനായക് ഡോക്ടറെ രാജ്യദ്രോഹിയായി കണക്കായതില്‍ അല്‍ഭുതപ്പെടാന്‍ എന്തിരിക്കുന്നു?


നമുക്കുവേണ്ടി, നാം ഓരോരുത്തരുടെയും പ്രതിനിധിയായി അനീതിക്കും ചൂഷണത്തിനും എതിരെ പടപൊരുതിയ ഈ മനുഷ്യനുവേണ്ടി ദയവായി ഇന്ന് അല്‍പ സമയം നമ്മള്‍ ചിലവഴിക്കുക. നന്‍മയുടെ പര്യായമായ ഈ ഡോക്ടര്‍ അങ്കിളിനെക്കുറിച്ച് നമ്മുടെ വീട്ടിലുള്ള/വീടിനടുത്തുള്ള/ സ്‌കൂളിലുള്ള കുട്ടികളോട് അല്‍പ സമയം സംസാരിക്കുക.


ബിനായക് സെന്നിനെ കുറിച്ചുള്ള സാമാന്യ വിവരങ്ങള്‍  http://freebinayak.wordpress.com    എന്ന ബ്ലോഗില്‍ലഭ്യമാണ്. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ പിന്തുണ അറിയിക്കുവാനും ആശംസ നേരുവാനും താല്‍പര്യമുള്ളവര്‍ക്ക്


 Dr.Binayak Sen
Central Jail, Raipur

Chhathisgarh,
492001   എന്ന വിലാസത്തില്‍ എഴുതാം. ജയിലിലെ നിയന്ത്രണങ്ങളും കത്തുകളുടെ എണ്ണക്കൂടുതലും കാരണം എല്ലാവര്‍ക്കും മറുപടി നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞെന്നു വരില്ല. പക്ഷെ താന്‍ ചെയ്ത നന്‍മയെ പിന്തുണക്കുന്ന ഒരു സമൂഹം ജയിലിനു പുറത്ത് തന്നെ കാത്തിരിക്കുന്നു എന്ന മഹിതമായ സന്ദേശം അദ്ദേഹത്തിനു നല്‍കാന്‍ നമ്മളയക്കുന്ന രണ്ടു വരി കത്തുകള്‍ ഉപകരിക്കുക തന്നെ ചെയ്യും.

9 comments:

  1. ഇല്ല സെന്‍,

    താങ്കളെ പൂട്ടിയ ചങ്ങലക്കണ്ണികള്‍ക്ക്
    പൊട്ടിച്ചിതറാതിരിക്കാനാവില്ല.
    സ്വാതന്ത്ര്യത്തിന്റെ ഇളംകാറ്റിന്
    താങ്കളെ തഴുകാതെ വീശാനുമാവില്ല.
    സത്യം ജയിക്കാനുള്ളത് തന്നെയാണ്;
    ചിലപ്പോള്‍ വൈകിയേക്കുമെങ്കിലും!!

    ചുരുട്ടിയ മുഷ്ടിയുടെ
    നെഞ്ചുറപ്പിന്റെ പിന്തുണ,
    അഭിവാദ്യങ്ങള്‍....

    ReplyDelete
  2. നന്മ വറ്റാത്ത മനസ്സിന്റെ ഉടമകള്‍ ഈ ഭൂമിയില്‍ ഉള്ളിടത്തോളം കാലം ഒരു ജയില്‍മതിലുകള്‍ക്കും താങ്കളെ മറയ്ക്കാനാവില്ല സെന്‍ ജീ...
    അഭിവാദ്യങ്ങളോടെ....

    ReplyDelete
  3. ഒരു മനുഷ്യസ്നേഹിയായ ഡോക്ടര്‍ ആയിപ്പോയി എന്നതാണ് അദ്ദേഹം ചെയ്ത കുറ്റം.
    അദ്ദേഹത്തെ ശിക്ഷിച്ചവരെ ചരിത്രവും മനുഷ്യകുലവും വെറുതെ വിടില്ല.

    ReplyDelete
  4. Doctor Go ahead.. lots of people are there behind you with heart.. No prisons will end the quench for a change..

    ReplyDelete
  5. എല്ലാ എമ്പോക്കികളെയും നിരത്തി നിറുത്തി വെടിവെച്ചു കൊല്ലണമെന്നെ..അല്ല പിന്നെ ..

    ReplyDelete
  6. താല്പര്യം പോലെ ഇളം ചൂടും തണുപ്പുമൊക്കെയായി കഴിഞ്ഞുകൂടുന്നവർക്കും,ഒരേ സമയത്ത് ഭരണാധികാരിയും വിപ്ലവകാരിയുമായി ജീവിക്കാൻ കഴിയുന്ന മിടുക്കന്മാർക്കിടയിൽ മഹാമണ്ടനായ ബിനായജീ അഭിവാദ്യങ്ങൾ.

    ReplyDelete
  7. ശ്രദ്ധേയന്‍, കുഞ്ഞൂസ്, മെയ്ഫ്‌ളവേഴ്‌സ്, മന്‍സൂര്‍, സിദ്ധീക്ക, ചാര്‍വാകന്‍

    കഴുത്ത് പോകുമെന്ന് ഭയക്കാതെ തലയുയര്‍ത്തി നിന്ന് പിന്തുണ എഴുതിയ നിങ്ങളുടെ പരിശ്രമങ്ങള്‍

    പാഴാവില്ലൊരിക്കലും

    ReplyDelete
  8. ഇങ്ങനെയും ഒരു മനുഷ്യനോ?
    അത്ഭുതപ്പെട്ടു പോയി!
    അതെ, നമ്മുടെ അധികാരി വര്‍ഗം ഇത്തരം ജീവിതങ്ങളെ ഇല്ലായ്മ ചെയ്യുകയാണല്ലോ.. കഷ്ടം!

    ReplyDelete
  9. സ്വാതന്ത്ര്യമെന്ന ഏറ്റവും വലിയ പ്രലോഭനത്തിനു പോലും കീഴ്പ്പെടുത്താനാകാത്ത ആ ഇച്ഛാശക്തിയ്ക്കു മുൻപിൽ.......വിനയത്തോടെ നിൽക്കുവാനേ കഴിയൂ. അദ്ദേഹം ഈ യാതനകളെ അതി ജീവിയ്ക്കട്ടെ.

    ReplyDelete