Wednesday, August 25, 2010

ഇയാള്‍ തൈവെച്ചത് കായ തിന്നാനല്ല


 പേങ്ങാട്ടിരി മുണ്ടന്‍
പത്തു പദ്ധതികള്‍ക്ക് തറക്കല്ലിടുന്ന നേതാവിനെ നമ്മള്‍ ജനസേവകന്‍ എന്ന് വിളിക്കും,
പത്തുരൂപാ ധര്‍മം കൊടുക്കുന്ന മുതലാളിയെ നമ്മള്‍ ദീനദയാലൂ എന്ന് വാഴ്ത്തും,
അങ്ങിനെയെങ്കില്‍ പത്ത് തലമുറകള്‍ക്ക് തണല്‍ വിരിച്ച ഒരു മനുഷ്യനെ എന്തുവിളിച്ചാല്‍ മതിയാവും? 

ഇക്കാലത്ത് ഒരു മരം നട്ടാല്‍ വലിയ വാര്‍ത്തയാണ്. പത്രങ്ങളില്‍ ഫോട്ടോ വരും, ചാനലുകളില്‍ ലൈവായി കാണിക്കും. ചിലപ്പോള്‍ മികച്ച വൃക്ഷസ്നേഹിക്കുള്ള വീരപ്പന്‍ മെമ്മോറിയല്‍ അവാര്‍ഡും കിട്ടും.
മരം നടലും ഭൂമിക്ക് കുടപിടിക്കലുമൊക്കെ അല്‍പന്‍മാര്‍ പ്രചാരവേലയാക്കുന്നതിന് വര്‍ഷങ്ങള്‍ക്ക്
മുന്‍പ് നടന്നുപോയ വഴികളിലെല്ലാം
തണല്‍ മരം നട്ട ഒരു വൃദ്ധനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.
പേര് : മുണ്ടന്‍

വയസ്: 90
നാട് :പേങ്ങാട്ടിരി
സമ്പത്തുകാലത്ത് തൈ പത്ത് വെച്ചാല്‍ ആപത്ത് കാലത്ത് കാ പത്ത് തിന്നാം എന്ന പഴഞ്ചൊല്ല് കേട്ടിട്ടൊന്നുമല്ല
ഈ പഴമക്കാരന്‍ മരം നടാനിറങ്ങിയത്
സമ്പത്തുകാലം എന്നൊന്ന് ഈ മനുഷ്യന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുതന്നെയില്ല
ചെറുപ്പം മുതല്‍ വല്ലവരുടെയും തൊടികളില്‍ കൂലിപ്പണിയെടുത്താണ് ഇദ്ദേഹം കുടുംബം പോറ്റിയിരുന്നത്
ഒഴിവുകിട്ടുന്ന നേരങ്ങളില്‍ നാടുനീളെ നടന്ന് മരം നട്ടു.
അങ്ങിനെ പാലക്കാടന്‍ ഗ്രാമങ്ങളുടെ  പാതയോരങ്ങളിലെല്ലാം
മുണ്ടേട്ടന്‍ നട്ട മരങ്ങള്‍ വളര്‍ന്ന് പന്തലിച്ചു, ഒരുപാടൊരുപാട് പേര്‍ക്ക് തണലായി
ഇപ്പോള്‍ തീരെ വയസായി, വയ്യാതെയായി
മരിക്കുന്നതിന് മുന്‍പ് എന്തെങ്കിലും ആഗ്രഹമുണ്ടോ എന്ന് ചോദിക്കുന്ന
സുഹൃത്തുക്കളോട് ഇദ്ദേഹം പറയുന്ന മറുപടിയാണ് കേള്‍ക്കേണ്ടത്
കുറച്ചു മരങ്ങള്‍ കൂടി നടണമെന്ന്!
ജീവിതം സമ്പാദിച്ചുകൂട്ടാനുള്ളതല്ലെന്നും സഹജീവികള്‍ക്ക് വെളിച്ചവും തണലും പകരാനുള്ളതാണെന്നും വിശ്വസിച്ച ഈ മനുഷ്യന്‍
ഇപ്പോള്‍ വാര്‍ധക്യത്തിന്റെ രോഗപീഡകളിലാണ്. ഭാര്യക്കും തീരെ സുഖമില്ല. ഒരുമകന്‍ തളര്‍വാതം വന്ന് കിടപ്പിലാണ്.
വൈദ്യുതി ബില്‍ അടക്കാന്‍ വകയില്ലാതെ വന്നപ്പോള്‍ കെ.എസ്.ഇ.ബിക്കാര്‍ വന്ന് ഫ്യൂസ് ഊരിക്കൊണ്ടുപോയി
( മരങ്ങളെ സ്നേഹിക്കുന്ന മനുഷ്യനാവുന്നതിനു പകരം ജനങ്ങളെ ദ്രോഹിക്കുന്ന ഒരു എം.പിയായിരുന്നുവെങ്കില്‍
കാലാകാലം വൈദ്യുതിയും ഫോണും സൌജന്യമായിരുന്നേനെ!)
ഇദ്ദേഹം ലോകത്തിന് ചെയ്ത നന്‍മ പകരം വെക്കാനാവാത്തതാണ്
വാര്‍ധക്യത്തിന്റെയും ഇല്ലായ്മയുടെയും ദുരിതപ്പൊരിവെയിലില്‍ നില്‍ക്കുന്ന ഈ മനുഷ്യന് ഒരു ചെറുകുടത്തണലെങ്കിലും ഏകാന്‍ നമുക്ക് ബാധ്യതയില്ലേ?
കുറഞ്ഞ പക്ഷം ആ വീട്ടിലെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചുകൊടുക്കാനെങ്കിലും നമുക്കാവണം
നിങ്ങളുടെ മനസില്‍ നന്‍മയുടെ പച്ചപ്പ് അവശേഷിക്കുന്നുവെങ്കില്‍ ഇതു വഴിയൊന്ന് വരിക.
ബന്ധപ്പെടാനാഗ്രഹിക്കുന്നവര്‍ക്കായി മുണ്ടേട്ടന്റെ വിലാസം ഇവിടെ ചേര്‍ക്കുന്നു
 പേങ്ങാട്ടിരി മുണ്ടന്‍ വലിയതൊടി വീട്, 

നെല്ലായ പി.ഒ 679335, പാലക്കാട് ജില്ല  

ദി ഹിന്ദു പത്രത്തിലും മാധ്യമം ഓണപ്പതിപ്പിലും വന്ന കുറിപ്പുകളോട് കടപ്പാട്

 ....................................
മുണ്ടന്‍ ചേട്ടന്റെ നാട്ടുകാരന്‍ അഫ്സല്‍ നല്‍കിയ വിവരം: 

മുണ്ടന്‍ ചേട്ടന് ഒരു എസ.ബി അക്കൌന്റ് ഉണ്ട്. പോസ്റ്റ്‌ ചെയ്യാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു..
SB.Account 5028
vallappuzha Service Co-Operative Bank. P.O. Nellaya. 679335. palakkad.

സഹായം എത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പരമാവധി മണി ഓര്‍ഡര്‍ അയക്കാന്‍ താല്പര്യം. അഡ്രസ്‌ മുകളില്‍ കൊടുതിതിട്ടുണ്ടല്ലോ.. ബാങ്ക് അക്കൗണ്ട്‌ ഡീല്‍ ചെയ്യാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കുമല്ലോ.
NB:പാലക്കാട്‌ ജില്ലയിലെ ചെര്‍പ്പുളശ്ശേരി - പട്ടാമ്പി റൂട്ടിലാണ്‌ പേങ്ങാട്ടിരി ഗ്രാമം.
കൂടുതല്‍ വിവരങ്ങള്‍ക്ക്
9447192385

30 comments:

  1. ഇങ്ങനെയൊരു പോസ്റ്റിനു ആദ്യ കമന്റിടാന്‍ കഴിയുന്നതൊരു ഭാഗ്യമായി കരുതുന്നു.ഇപ്പോള്‍ പോസ്റ്റില്‍ സൂചിപ്പിച്ചപോലെ മരങ്ങള്‍ ഫോട്ടോയെടുക്കാനും മറ്റും നടുന്ന നേതാക്കന്മാരെ കണ്ടിട്ടുണ്ട്. ഈയിടെ എന്നെ വളരെയധികം ചിന്തിപ്പിച്ച ഒരു സംഭവമുണ്ടായി.എന്റെ വീട്ടിന്റെതൊട്ടടുത്ത് മാനസികമായി അല്പം തകരാറുള്ള,ഒറ്റക്കു താമസിക്കുന്ന,ആരുമില്ലാത്ത ,ഒരു വൃദ്ധയുണ്ട്. ഒരഞ്ച് സെന്റോളം ഉള്ള സ്വന്തം സ്ഥലത്ത് പഞ്ചായത്ത് നിര്‍മ്മിച്ചു കൊടുത്ത വീട്ടിലാണ് താമസം.ഈയിടെ ഒരു സമുദായ സംഘടന വൈദ്യുതി കണക്ഷന്‍ ശരിയാക്കി കൊടുത്തിട്ടുമുണ്ട്. അവര്‍ ഈ സ്ഥലത്ത് കൂലിക്ക് ആളെ വെച്ച് ഈയിടെ 3ഓ 4ഓ തെങ്ങിന്‍ തൈകള്‍ വെച്ചിരിക്കുന്നു.കിട്ടുന്ന വിധവാ പെന്‍ഷനാണ് അവരുടെ ആകെ വരുമാനം.ഭക്ഷണം സ്വന്തം പാകം ചെയ്യുന്നു.റേഷനെല്ലാം സ്വന്തം പോയി വാങ്ങി വരുന്നു.അധിക സമയവും വീട്ടില്‍ തന്നെയുണ്ടാവും.കാണുന്നവരെയെല്ലാം തെറി വിളിക്കും(ചില സമയങ്ങളില്‍ വളരെ ശാന്തമായിരിക്കും!). ഇവര്‍ ഈ തെങ്ങുകള്‍ ഇപ്പോള്‍ നട്ടത് ആര്‍ക്കു വേണ്ടിയാവും?. അതോ ഇതൊരു ശീലമായിരിക്കുമോ?

    ReplyDelete
  2. വളരെ മഹത്തായ ഒരു ദൌത്യവും, സന്ദേശവുമാണ് താങ്കള്‍ നിര്‍വഹിക്കുന്നത് . എല്ലാം തനിക്കുമാത്രമെന്നു കരുതുന്ന സ്വാര്‍ത്ഥത നിറഞ്ഞ ലോകത്ത് സ്വയം എരിഞ്ഞടങ്ങുമ്പോഴും മറ്റുള്ളവര്‍ക്ക് പ്രാണവായുവും തണലും നല്‍കുന്ന മഹാ മരമാകുവാനാഗ്രഹിക്കുന്ന മനുഷ്യസ്നേഹിയെ, പ്രകൃതി സ്നേഹിയെ സമൂഹത്തിനു മുമ്പില്‍ അവതരിപ്പിക്കുന്ന താങ്കളുടെ ആര്‍ദ്ര ഹൃദയത്തെ അഭിമാനപൂര്‍വം വണങ്ങുന്നു . നന്മയുടെ പ്രതീകമായ പോങ്ങാട്ടിരി മുണ്ടന് ഒരു കൈ സഹായമെത്തിക്കുവാന്‍ എന്‍റെ സന്ദേശം പൊയ്ക്കഴിഞ്ഞു . നന്മകള്‍ നേരുന്നു.

    ReplyDelete
  3. ഒരുനൂറു വര്ഷം പഴക്കമുള്ള നമ്മുടെ പല റോഡ്‌കളുടെയും വശങ്ങളിലായി വലിയമരങ്ങള്‍ കാണാം. ചില മരങ്ങളുടെ ചുവട്ടില്‍ ഒരു അത്താണിയും കാണാറുണ്ട്‌. (വലിയ ചുമടുമായി നടന്നു വരുന്നയാള്‍ക്ക്, പരസഹായമില്ലാതെ ചുമട് ഇറക്കി വക്കുകയും, വിശ്രമിച്ചതിനു ശേഷം വീണ്ടും അത് ശിരസില്‍ ഏറ്റുന്നതിനും വേണ്ടി,അന്നത്തെ ഭരണാധികാരികള്‍ ഉണ്ടാക്കി വച്ച ഒരു സംവിധാനമാണ് അത്താണി. ചില ഭാഗങ്ങളില്‍ ഇതിനു ചുമട് താങ്ങി എന്നും പറയും.) ഇന്നത്തെ പോലെ യാത്രാ സൗകര്യം ഇല്ലാതിരുന്ന ആക്കാലത്ത്‌, കാല്‍നട യാത്രയായിരുന്നു ഏവര്‍ക്കും ശരണം. നടന്നു വിഷമിച്ചു വരുന്ന യാത്രക്കാര്‍ക്ക് തണലേകാനും, ചില അവസരങ്ങളില്‍ വിശപ്പ്‌ മാറ്റാനും ഈ മരങ്ങള്‍ ഉപകരിച്ചിരുന്നു. വലിയ ആല്‍ വൃക്ഷങ്ങളും, ഞാവല്‍, മാവ്, പ്ലാവ് മുതലായ ഫല വൃക്ഷങ്ങളുമാണ് അന്ന് പാതയോരങ്ങളില്‍ നട്ടുപിടിപ്പിച്ചിരുന്നത്. ഇന്നതെതുപോലെയുള്ള, വിദ്യാഭ്യാസ-വിവര പുരോഗമനമൊന്നും അന്നില്ലായിരുന്നെങ്കിലും, അന്നത്തെ മനുഷ്യര്‍ക്കും ഭരണാധികാരികള്‍ക്കും സഹജീവികളോട് സ്നേഹവും സഹതാപവും ഒക്കെയുണ്ടായിരുന്നു. ഭൂമിയോട് ബഹുമാനവും, പ്രകൃതിയോട് കടപ്പാടുമുണ്ടായിരുന്നു. ആ തലമുറയുടെ, ജീവിച്ചിരിക്കുന്ന പ്രതീകമായ മുണ്ടേട്ടന് വണക്കം.

    ReplyDelete
  4. ആ വലിയ മനുഷ്യന് എന്റെ ആദരം.
    നന്മ ചെയ്യുന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍ എപ്പോഴും അപ്രാപ്യമാണ് .അടിക്കുന്നവന് വടി കൊടുക്കയില്ല" എന്നാണല്ലോ..

    ReplyDelete
  5. അദ്ദേഹത്തിനു ഒരു bank account ഉണ്ടെങ്കിൽ അതു പബ്ലിഷ് ചെയ്യൂ pls..

    ReplyDelete
  6. ഇല്ലെങ്കിൽ ഒരു account open ചെയ്യാൻ അദ്ദേഹത്തെ ആ പരിസര പ്രദേശട്ടുള്ള ബ്ളോഗർമാർ അദ്ദേഹത്തെ സഹായിക്കുമൊ? അങ്ങനെ ആരെങ്കിലും ചെയ്യുകയാണെങ്കിൽ അത് നല്ലൊരു കാര്യമാണെന്ന് എനിക്കു തോന്നുന്നു.

    ReplyDelete
  7. ഇതെപ്പറ്റി ഞാൻ വരൂ ഒരു മരം നടാം എന്ന ഓർക്കുട്ട് കമ്യൂണിറ്റിയിൽ കൊടുത്തിട്ടുണ്ട്.
    എന്തെങ്കിലും സഹായമായെങ്കിൽ ആവട്ടെ.

    ReplyDelete
  8. പാലകാടില്‍ നല്ല മനുഷ്യ സ്നേഹികള്‍ ഇല്ലേ ???

    ReplyDelete
  9. ഇങ്ങിനെയുള്ള ആളുകളെ സംരക്ഷിക്കാനൊന്നും ഇന്ന് ആരും തെയ്യാറല്ല. പോസ്റ്റില്‍ പറഞ്ഞപോലെ നല്ലൊരു മനുഷ്യസ്നേഹിയാവുന്നതിനു പകരം അദ്ദേഹം നാട് മുടിക്കുന്ന ഒരു എം.പിയായിരുന്നേല്‍ അദ്ദേഹത്തെ രക്ഷിക്കാന്‍ എത്രയോ ആളുകള്‍ ഉണ്ടായേനേ.. പോസ്റ്റിലെ ചിന്തകള്‍ക്ക് ഒരു സലാം..

    ReplyDelete
  10. പ്രിയ മനുഷ്യ സ്നേഹികളെ...
    മുണ്ടന്‍ ചേട്ടന്റെ നാട്ടില്‍ നിന്നുമാണ് ഞാന്‍.
    പ്രായം തളര്‍ത്തിയ ഈ മനുഷ്യസ്നേഹിയെ സഹായിക്കാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ മനുഷ്യസ്നേഹികലെയും അഭിനന്തിക്കുന്നു...
    അദ്ധേഹത്തിന്റെ ബാങ്ക് അക്കൌടുമായി ബന്തപ്പെട്ട വിവരങ്ങള്‍ ഞാന്‍ അദ്ദേഹവുമായി സംസാരിച് അറിയിക്കുന്നതായിരിക്കും.

    ReplyDelete
  11. ഇക്കുറിയും കമന്റിന്റെ കൈനീട്ടവുമായി വന്നത് മുഹമ്മദ് കുട്ടിക്കയാണ്
    മെയ്ഫ്ലവേഴ്സും പതിവു തെറ്റിച്ചില്ല, രണ്ടുപേര്‍ക്കും നന്ദി
    അബ്ദുല്‍ ഖാദര്‍ക്ക, താങ്കളുടെ നല്ല മനസിന് ദൈവം അളവറ്റ പ്രതിഫലം നല്‍കട്ടെ
    താങ്കളുടെ കൌസ്തുഭം ബ്ലോഗിലേക്കൊന്നു കേറി നോക്കി, സമയം പോലെ കുത്തിയിരുന്ന് വായിക്കാം
    അപ്പച്ചന് നന്ദി, പഴയ കാല വിവരങ്ങള്‍ ചോദിച്ചറിയണമെന്നുണ്ട്
    ശിവകുമാറും അറഫാത്തും പറഞ്ഞത് നേരു തന്നെ, പക്ഷെ ഒരു ബാങ്ക് അക്കൌണ്ട് നോക്കി നടത്തിക്കൊണ്ടുപോകാനുള്ള ശേഷിയും
    അദ്ദേഹത്തിനില്ല.
    മനോരാജേ, നല്ല മനുഷ്യര്‍ക്ക് എന്നും കഷ്ടത മാത്രം വന്നാല്‍ പിന്നെ ആളുകളാരെങ്കിലും നല്ലതു ചെയ്യുമോ?
    മൈഡ്രീംസേ, പാലക്കാട്ടില്‍ മനുഷ്യസ്നേഹികള്‍ക്ക് കുറവൊന്നുമില്ല, പക്ഷെ, ഇതുപോലെ ഒരു മനുഷ്യന് കൈതാങ്ങ് കൊടുക്കേണ്ടത്
    പാലക്കാട്ടുകാരുടെ മാത്രം കടമയല്ലല്ലോ.മുണ്ടന്‍ മരം നട്ടത് പാലക്കാടിന് വേണ്ടിയല്ല, ഭൂമിക്കുവേണ്ടിയാണ്. അതു കൊണ്ടാണല്ലോ ഈ കുറിപ്പ് വായിച്ച കൊടുങ്ങല്ലൂര്‍ക്കാരന്‍ ഖാദറിക്ക സഹായം എത്തിക്കാന്‍ ഏര്‍പ്പാട് ചെയ്തതും ഐക്യദാര്‍ഡ്യപ്പെടാന്‍ തലശേãരിക്കാരനായ താങ്കള്‍ തയ്യാറായതും
    വിനയരാജ്, ആളൊരു ഒരു കൊച്ചുമുണ്ടന്‍ ആണല്ലോ
    -എല്ലാവര്‍ക്കും നന്‍മയുണ്ടാവട്ടെ എന്നാശംസിക്കുന്നു

    ReplyDelete
  12. അങ്ങിനെയെങ്കില്‍ വലിയ ഉപകാരമാവും അഫ്സല്‍,
    താങ്കളുടെ ഫോണ്‍ നമ്പറും വിവിധ പ്രദേശങ്ങളില്‍ നിന്ന് പേങ്ങാട്ടിരിയിലേക്ക് വരാനുള്ള
    മാര്‍ഗവും കൂടി ഒരു കമന്റായി ഇടാമോ?
    മുണ്ടേട്ടനെ കാണണമെന്ന് ആഗ്രഹമുള്ളവര്‍ക്ക്
    താങ്കളുമായി ബന്ധപ്പെടാനുമാകുമല്ലോ

    ReplyDelete
  13. പാലക്കാട്‌ ജില്ലയിലെ ചെര്‍പ്പുളശ്ശേരി - പട്ടാമ്പി റൂട്ടിലാണ്‌ പേങ്ങാട്ടിരി ഗ്രാമം.
    കൂടുതല്‍ വിവരങ്ങള്‍ക്ക്
    9447192385

    ReplyDelete
  14. ബ്ലോഗിന്‍റെ പേരില്‍ നിന്നു തന്നെ നമ്മുടെ ഭാവിയുടെ ഭയാശങ്കകള്‍ മനസ്സിലാക്കാം. ഒരു 'മരജന്മ' മായ് വാര്‍ധക്യത്തിന്‍റെ കാറ്റിലാടുന്ന മുണ്ടന്‍ എന്ന സുകൃതന്‍, വരും തലമുറകളുടെ 'വര' മായ് മാറിയില്ലെങ്കില്‍ ഭൂമിയില്‍ പിന്നെ മുളച്ചുപൊന്തുക 'അഗ്നിത്തൈ' കളാകും!

    ReplyDelete
  15. 'മുണ്ടനെ' പോലുള്ള മനുഷ്യസ്നേഹികള്‍ .ലോകത്തിന്റെ നാനാ കോണുകളിലിരുന്ന്. വാര്‍ദ്ധക്യത്തിന്റെയും, ദാരിദ്ര്യത്തിന്റെയും നിസ്സഹായതയില്‍ 'ശിഥില' മാകുന്ന വരും നാളുകളെ കുറിച്ചോര്‍ത്ത് വിലപിക്കുമ്പോള്‍ . ഇതൊന്നും കാണാതെ പുതു 'തലമുറ' വിലപേശുന്ന സാമൂഹിക വിരുദ്ധരേയും, അധികാരത്തിന്റെ സര്‍വ്വസ്വവും അനുഭവിക്കുന്ന ജന പ്രതിനിധികളെയും മാതൃകാ പുരുഷരായി കണ്ട് അവര്‍ ഒരുമ്പെട്ടിറങ്ങുമ്പോള്‍ ഇവിടെ പതിയിരിക്കുന്നത് ഒരു വലിയവിപത്താണ്‌ എന്നതില്‍ തര്‍ക്കമില്ല.

    ReplyDelete
  16. എല്ലാ മണ്ടന്മാർക്കും ഈ മുണ്ടൻ എല്ലാതരത്തിലും ഒരു വഴികാ‍ട്ടിയായി തീരട്ടേ....

    ReplyDelete
  17. കുടിവെള്ളം ബ്ലോഗ്‌ ഇപ്പോള്‍ പരിചയപ്പെട്ടതെയുള്ളൂ. മുണ്ടേട്ടനെ പരിചയപ്പെട്ടപ്പോള്‍ അപരിചിതത്വമോ, സഹാനുഭൂതിയോ എന്നതിനേക്കാള്‍
    ഏറെ ആരാധനയോടടുത്തുനില്‍ക്കുന്ന 'അടുപ്പം' ആണ് തോന്നിയത്.

    ReplyDelete
  18. ingane comment idunna samayam kond ee postile gunapaadam ulkond randu maram nattu pidippikkan nokkedey............

    thalle kollaaaaaam.......

    ReplyDelete
  19. nadunnavante jeevitham kedunnilla suhruthe.....

    ReplyDelete
  20. മുണ്ടന്‍ ചേട്ടന് ഒരു എസ.ബി അക്കൌന്റ് ഉണ്ട്. പോസ്റ്റ്‌ ചെയ്യാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു..
    SB.Account 5028
    vallappuzha Service Co-Operative Bank. P.O. Nellaya. 679335. palakkad.

    സഹായം എത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പരമാവധി മണി ഓര്‍ഡര്‍ അയക്കാന്‍ താല്പര്യം. അഡ്രസ്‌ മുകളില്‍ കൊടുതിതിട്ടുണ്ടല്ലോ.. ബാങ്ക് അക്കൗണ്ട്‌ ഡീല്‍ ചെയ്യാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കുമല്ലോ.

    ReplyDelete
  21. മണ്ണിനെ സ്നേഹിച്ചും മരത്തെപ്പുണർന്നും ജീവിച്ചവനെ അവന്റേതായ ഇടങ്ങളിൽ നിന്നെല്ലാം ആട്ടിയോടിച്ച് ആധിപത്യം സ്ഥാപിച്ച നമുക്ക് ഇതൊക്കെ കണ്ട് സഹതപിക്കാൻ പോലും അവകാശമില്ല.
    മരങ്ങളോട് ചോദിക്കൂ അവ പറയും മുണ്ടേട്ടൻ ഒഴുക്കിയ വിയർപ്പിന്റെയും കണ്ണീരിന്റെയും അളവ്.

    ഒരു ചെറുപൂവിൽ
    ഒതുങ്ങുമതിൻ ചിരി.
    കടലിലും കൊള്ളില്ലതിന്റെ കണ്ണീർ
    എന്ന് വൈലൊപ്പിള്ളി പറഞ്ഞത്റ്റുപോലാവും
    അതിന്റെ ഉള്ളറിവുകൾ.

    ReplyDelete
  22. മുണ്ടന്‍ ചേട്ടനെപറ്റിയുള്ള വിവരം തന്നതില്‍ സന്തോഷം.

    ReplyDelete
  23. മുണ്ടേട്ടന്‍ ഒരു പ്രതീകമാവട്ടെ..!
    നാടാകെ മുണ്ടേട്ടന്മാരും,അവര്‍ക്ക് വേരുകളുമുണ്ടാവട്ടെ !!

    :‍ാ മമ്മുട്ടിക്ക വഴിയാണിവിടെത്തുന്നത്,കുടിവെള്ളത്തിന്‍ എന്‍റെ
    ആശംസകള്‍..പ്രാര്‍ഥനകള്‍ .

    ReplyDelete
  24. ഒരു നല്ല ഉദ്യമത്തിന് എല്ലാ ആശംസകളും.

    ReplyDelete
  25. എല്ലാ വിധ ആശംസകളും നേരുന്നു. എന്നാല്‍ കഴിയും വണ്ണം സഹായിക്കാം.

    ReplyDelete
  26. എന്റെ ബ്ലോഗ്‌ സന്ദര്‍ശിച്ചതിനും കമന്റ്സ് എഴുതിയതിനും നന്ദി. ഒരുമയും തെളിനീരും എല്ലാക്കാലവും നിലനില്‍ക്കട്ടെ എന്ന് ആശിക്കുന്നു. ആശംസകളോടെ....

    ReplyDelete